ആരും നോക്കി നിൽക്കും, സാരിയിൽ അതിസുന്ദരിയായി സ്വാസിക; ചിത്രങ്ങൾ

swasika-vijay-photo-shoot-in-saree
SHARE

സിനിമ–സീരിയിൽ താരം സ്വാസിക വിജയ്‌യുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. സാരിയിൽ ബോള്‍ ആൻഡ് ബ്യൂട്ടി ലുക്കിലാണ് സ്വാസികയുടെ ചിത്രങ്ങൾ. 

swasika-vijay-1

ഗോൾഡൻ എബ്രോയഡ്രിയുടെ സൗന്ദര്യം നിറയുന്ന ചുവപ്പ് കാഞ്ചീപുരം പട്ടു സാരിയാണ് സ്വാസികയുടെ വേഷം. ഗോള്‍ഡൻ ചോക്കറും ചുവപ്പു വളകളും ചേര്‍ന്ന ട്രഡീഷനൽ സ്റ്റൈൽ. ഹെയർസ്റ്റൈലും മേക്കപ്പും ബോൾഡ് ലുക്ക് നൽകുന്നു. പ്രകൃതി സൗന്ദര്യത്തിനൊപ്പം രാജകീയ പ്രൗഡിയോടെ സ്വാസിക.

swasika-vijay-2

കൊച്ചിന്‍ ഫൊട്ടോഗ്രഫിക്കു വേണ്ടി അതുല്‍ ആണ് ചിത്രങ്ങൾ പകർത്തിയത്. അഭിലാഷ് കിച്ചുവാണ് മേക്കപ്പും കോസ്റ്റ്യൂം ഒരുക്കിയത്. കോട്ടയത്തായിരുന്നു ലൊക്കേഷൻ.

swasika-vijay-4

സീത എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി സ്വാസിക, ഇപ്പോൾ സിനിമയില്‍ സജീവമാണ്. മോഡലിങ്ങില്‍ തിളങ്ങിയിട്ടുള്ള സ്വാസികയുടെ ഫോട്ടോഷൂട്ടുകള്‍ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.

swasika-vijay-3

English Summary : Swasika Vijay in saree, Photoshoot

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA