ADVERTISEMENT

ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 18ന്. കണ്ണൂരിലെ ലക്സോട്ടിക്ക ഇൻറ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറു മുതൽ മൽസരം ആരംഭിക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 23 സുന്ദരിമാരാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ് മിസ് സൗത്ത് ഇന്ത്യ 2020 ന്റെ മുഖ്യ പ്രായോജകർ. മഹീന്ദ്ര, ഡിക്യു വാച്ചസ്, സാജ് എർത്ത് റിസോർട്, സാജാസ് ഡിസൈനർ ബുട്ടിക്ക് എന്നിവരാണ് പവേർഡ് ബൈ പാർട്ണേഴ്സ്

miss-south-india-1

ഡിസൈനർ സാരി, റെഡ് കോക്കെയിൽ, ബ്ലാക്ക് ഗൗൺ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെഷൻ ജനുവരി14 ന് കൊച്ചി സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ് വാക് ട്രെയിനിങ്, ഫോട്ടോ ഷൂട്ട്, ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മൽസരാർഥികൾക്ക് പുതിയ ഉണർവ്വ് നൽകും. മോഡലിങ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നൽകുന്നത്. ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികൾ ജഡ്ജിങ് പാനലിലും എത്തും. ഒന്നര ലക്ഷം രൂപ വിലയുള്ള സമ്മാനവും പറക്കാട്ട് ജ്വല്ലേഴ്സ് രൂപകൽപന ചെയ്ത കിരീടവുമാണ് മിസ് സൗത്ത് ഇന്ത്യ 2020 വിജയിയെ കാത്തിരിക്കുന്നത്. ആദ്യ റണ്ണറപ്പിന് 75,000 രൂപ വിലയുള്ള സമ്മാനവും രണ്ടാം റണ്ണറപ്പിന് 50,000 രൂപ വിലയുള്ള സമ്മാനവുമാണ് ലഭിക്കുക. 

miss-south-india

വിജയികൾക്കു പുറമേ ഓരോ സംസ്ഥാനങ്ങൾക്കുമായി മിസ് ക്യൂൻ തമിഴ്നാട്, മിസ് ക്യൂൻ ആന്ധ്ര , മിസ് ക്യൂൻ കർണാടക, മിസ് ക്യൂൻ തെലങ്കാന, മിസ് ക്യൂൻ കേരള എന്നീ പുരസ്കാരങ്ങളും മിസ് ബ്യൂട്ടിഫുൾ ഹെയർ, കജീനിയാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ടാലന്റ്, മിസ് ഫോട്ടോ ജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യൽ മീഡിയ, മിസ് ഹ്യൂമേൻനസ്, മിസ് ആക്ടിങ് ഫേസ് എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നൽകും. രാജ്യാന്തര സൗന്ദര്യ മൽസരമായ മിസ് ഏഷ്യയിലേയ്ക്ക് ദക്ഷിണേന്ത്യൻ സുന്ദരികൾക്കുള്ള ചവിട്ടു പടിയായാണ് മിസ് സൗത്ത് ഇന്ത്യ മൽസരം പരിഗണിക്കുന്നത്. കൊച്ചി, ബംഗളുരു, ചെന്നൈ, ആന്ധ്രപ്രദേശ്, ഹൈദരാബാദ്, എന്നിവിടങ്ങളിൽ നടത്തിയ ഓഡിഷനിലൂടെയാണ് മൽസരാർഥികളെ കണ്ടെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും മൽസരത്തിൽപ്രവേശനം. 

miss-south-india-4

English Summary : Miss South India 2020 Beauty Pageant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com