ADVERTISEMENT

ട്രഡീഷനൽ വസ്ത്രങ്ങളിൽ തിളങ്ങുന്നതാണ് ബോളിവുഡ് താരം വിദ്യാബാലന്റെ സ്റ്റൈൽ. താരം കൂടുതൽ കംഫർട്ട് ആകുന്നതും ട്രഡീഷനൽ വസ്ത്രങ്ങളിലാണ്. സാരികൾ, ലെഹംഗ, ചുരിദാർ എന്നീ വസ്ത്രങ്ങളിൽ പരീക്ഷണങ്ങൾ നടത്താനും താരത്തിന് മടിയില്ല.

ഒരു സ്റ്റൈലിഷ് അനാർക്കലി ധരിച്ചുള്ള വിദ്യയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധേയമായി. ബർഗണ്ടിയും കറുപ്പും നിറങ്ങൾ ഇഴചേർന്ന ഈ അനാർക്കലി റിതു കുമാർ ആണ് ഡിസൈൻ ചെയ്തത്. എബ്രോയഡ്രി നിറഞ്ഞ ഒരു ഗോൾഡൻ വെയിസ്റ്റ്കോട്ട് അനാർക്കലിയിൽ സ്റ്റിച്ച് ചെയ്തിരുന്നു. ഗോൾഡൻ ബോർഡറുള്ള കറുപ്പ് നെറ്റ് ദുപ്പട്ടയാണ് വിദ്യ ഒപ്പം അണിഞ്ഞത്.

ട്രഡീഷനൽ സ്റ്റൈലിലുള്ള കമ്മല്‍, പൊട്ട്ലി ബാഗ്, ബ്ലാക് ഹീൽസ് എന്നിവയായിരുന്നു ആക്സസറീസ്. മേക്കപ്പില്‍ സോഫ്റ്റ് ഗ്ലാം ലുക്ക് ആണ് പിന്തുടർന്നത്.ഹൈ പോണി ടെയ്‌ൽ ഹെയർ സ്റ്റൈലും ചേർന്നതോടെ വിദ്യ പതിവു പോലെ തിളങ്ങി.

English Summary : Vidya Balan traditional look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com