sections
MORE

നീല ചിത്രശലഭമായി പ്രിയങ്ക, സാരിയിൽ തിളങ്ങി താരസുന്ദരി

priyanka-chopra-stunning-look-in-blue-saree
SHARE

2020ൽ ഫാഷനിസ്റ്റകൾക്ക് സാരിയോടാണ് കൂടുതൽ പ്രിയം. ഇന്ത്യൻ‌ സിനിമയിലെ താരസുന്ദരിമാർ സാരിയിൽ മത്സരിക്കുകയാണ്. ദീപിക പദുകോണും ജാൻവി കപൂറും കാജോളും സാരിയിലേക്ക് ചേക്കേറിയപ്പോൾ പ്രിയങ്ക ചോപ്രയും പതിവു തെറ്റിച്ചില്ല. സാരിയിൽ അതിസുന്ദരി ആയി തന്നെ താരം എത്തി.

ഉമാംഗ് പൊലീസിന്റെ അവാർഡ് നിശയിലാണ് നീല സാരിയിൽ പ്രിയങ്ക ഷോ അരങ്ങേറിയത്. നീലയിൽ സിൽവർ ബോർഡറും ഡിസൈനുകളുമുള്ള ബനാറസ് സിൽക്ക് സാരിയാണ് പ്രിയങ്ക ധരിച്ചത്. പതിവുശൈലിയിൽ സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

priyanka-chopra-blue-saree-2

നീല വളകളും ഗോൾഡൻ കമ്മലുകളും ആക്സസറൈസ് ചെയ്തു. ന്യൂട്രൽ മേക്കപും വെയ്‌വി ഹെയർസ്റ്റൈലും ചേർന്നതോടെ ലുക്ക് പൂർണമായി. ഈ സാരി ധരിച്ചു പകർത്തിയ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. 

English Summary : Priyanka Chopra stylish look in blue saree

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA