ADVERTISEMENT

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാർക്കിളും രാജകീയ പദവികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതിന്റെ അലയടി ബ്രിട്ടനിൽ തുടരുകയാണ്. ചർച്ചകളും വാദങ്ങളും വിവാദങ്ങളും തുടരുമ്പോൾ ഏവരും വില്യം രാജകുമാരന്റെയും ഭാര്യ കെയ്റ്റ് മിഡിൽറ്റണിന്റെയും പ്രതികരണങ്ങൾക്കു വേണ്ടി കാതോർത്തിരുന്നു. എന്നാൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കി സംഭവങ്ങളിൽ നിന്നും പരമാവധി അകലം പാലിക്കുകയാണ് ഈ ദമ്പതികൾ. കാംബ്രിഡ്ജിന്റെ പ്രഭു, പ്രഭ്വി എന്നീ പദവികളാണ് ഇവർക്കുള്ളത്.

ചുമതലകളുടെ ഭാഗമായി ബക്കിങ്ഹാം കൊട്ടാരത്തിൽ അടുത്തിടെ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. രാജ്ഞിയെ പ്രതിനിധീകരിച്ച് വില്യമും കെയ്റ്റുമാണ് വിരുന്നിന് ആതിഥേയത്വം വഹിച്ചത്. തിളങ്ങുന്ന ചുവപ്പ് വസ്ത്രത്തിലെത്തി കെയ്റ്റ് വിരുന്നിന്റെ ശ്രദ്ധാകേന്ദ്രമായി മാറി.

നീഡിൽ ആൻഡ് ത്രെഡ് എന്ന ബ്രിട്ടീഷ് ബ്രാൻഡ് ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. തിളങ്ങുന്ന സ‌ീക്വിന്‍സ് നിറഞ്ഞതായിരുന്നു ഈ ഡ്രസ്സ്. ടൂള്ളീ തുണി കൊണ്ടുള്ള കൈകൾ ആയിരുന്നു വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിനൊപ്പം അനുയോജ്യമായ ചുവപ്പ് ഹീൽസും വാലറ്റും ആക്സസറൈസ് ചെയ്തു. ചുരുട്ടിയിട്ട മുടിയും സോഫ്റ്റ് സ്മോക്കി കണ്ണുകളും ന്യൂട്രൽ ലിപ്സും ചേർന്നതോടെ രാജകീയ പ്രൗഡിയിൽ കെയ്റ്റ് നിറഞ്ഞു നിന്നു. 

English Summary : kate middleton syund in red sequin dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com