ADVERTISEMENT

ലോകം മുഴുവൻ ആരാധകരുള്ള അഭിനേത്രിയാണ് സണ്ണി ലിയോണ്‍. അതുകൊണ്ടു തന്നെ ഫാഷൻ ബ്രാൻഡുകളുടെ പ്രിയങ്കരിയാണ് താരം. സ്റ്റൈലിഷ് വസ്ത്രങ്ങളും ആക്സസറീസും പുത്തൻ മേക്കപ് വസ്തുക്കളും ഉപയോഗിച്ചുള്ള ചിത്രങ്ങൾ സണ്ണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വൈറലാവുകയും ചെയ്യും.

ചുവപ്പ് ക്രോപ്പ് ടോപ്പും സ്കർട്ടും അണിഞ്ഞുള്ള ചിത്രങ്ങള്‍ സണ്ണി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. V ആകൃതിയിൽ വെട്ടിയ കഴുത്തും കെട്ടിവയ്ക്കുന്ന അറ്റവുമായിരുന്നു ടോപ്പും ധരിച്ച് ചൂടൻ ലുക്കിലായിരുന്നു താരം. ടോപ്പിന്റെ അതേ നിറത്തിലും ഡിസൈനിലുമുള്ള സ്കർട്ട്. സുന്ദരമായ മാലയും സ്വര്‍ണ കമ്മലുമായിരുന്നു ആക്സസറൈസ് ചെയ്തത്. ചുവന്ന ലിപ്സ്റ്റിക്കും ഡെവി കണ്ണുകളും ചേർന്നതോടെ ലുക്ക് പൂർണം.

ചിത്രത്തിനൊപ്പം താരം കുറിച്ച വരികളും ശ്രദ്ധേയമായി. ‘‘കുഴപ്പം ഇങ്ങെത്തി, ചുവപ്പണിഞ്ഞ സ്ത്രീയേ എന്റെ ഉപദേശം സ്വീകരിക്കൂ, നിങ്ങൾ മരിക്കുന്നതാണ് നല്ലത്’’– കേസി ജോൺസ്’’.

sunny-leone-in-red-crop-top-and-skirt

പതിവുപോലെ സണ്ണിയുടെ ലുക്കിന് അഭിനന്ദനങ്ങളുമായി കമന്റ് ബോക്സിൽ ആരാധകരും നിറഞ്ഞു.

English Summary : Sunny Leone in red crop top and skirt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com