sections
MORE

ലെഹംഗയിൽ രാജകുമാരിയെപ്പോല്‍ തിളങ്ങി തമന്ന

tamannaah-bhatia-wore-beautiful-lehenga-for-her-friends-wedding
SHARE

രാജകുമാരിയെപ്പോലെ ട്രഡീഷനൽ വസ്ത്രത്തിൽ മനം കവരാനും മോഡേൺ വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങാനും താരസുന്ദരി തമന്നയ്ക്ക് അറിയാം. ഏതു വസ്ത്രവും അനുയോജ്യമാണ് എന്ന് താരസുന്ദരി തെളിയിച്ചിട്ടുമുണ്ട്. സിനിമകളിലും അവാർഡ് നിശകളിലുമെല്ലാം ശ്രദ്ധയെല്ലാം തന്നിലേക്ക് ആകർഷിക്കാൻ തമന്നയ്ക്ക് പലപ്പോഴും സാധിച്ചിട്ടുമുണ്ട്.. 

സമൂഹമാധ്യമങ്ങിലൂടെ പുതിയ ചിത്രങ്ങൾ തമന്ന പങ്കുവയ്ക്കാറുണ്ട്. സ്റ്റൈലിഷ് ലെഹംഗയില്‍ അതിസുന്ദരിയായി താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധേയമായി. സുഹൃത്ത് റൈസ തേലിയയുടെ വിവാഹത്തിനാണ് ഈ ട്രഡീഷനൽ ഔട്ട്ഫിറ്റിൽ തമന്ന തിളങ്ങിയത്. 

ഫ്ലോറൽ ഡിസൈനുകൾ നിറഞ്ഞ പിങ്ക് ലെഹംഗ ഡിസൈനർ ആശിഷ് റാവു ആണ് ഡിസൈൻ ചെയ്തത്. സ്ലീവ്‌ലെസ് ചോളിയിലും പൂക്കളുടെ ഡിസൈനുകള്‍ നിറഞ്ഞിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയും ഒപ്പം ധരിച്ചിരുന്നു. ഈ വേഷത്തിൽ തമന്നയെ ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.

ട്രഡീഷനൽ സ്റ്റൈലിലുള്ള നെറ്റിച്ചുട്ടി ഉൾപ്പടെയുള്ള ആഭരണങ്ങൾ ആക്സസറൈസ് ചെയ്തിരുന്നു. സുകൃതി ആൻഡ് ആകൃതിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്.

English Summary : Tamannaah Bhatia wore lehenga for her friends's wedding

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA