താരങ്ങൾ സാക്ഷി, കൈപിടിച്ച് നിക്; റെഡ് കാർപറ്റ് കീഴടക്കി പ്രിയങ്ക

priyanka-chopra-nick-jonas-turned-heads-on-red-carpet
SHARE

ഗ്രാമി 2020 വേദിയിലെ റെഡ് കാർപറ്റിൽ ശ്രദ്ധ നേടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജൊനാസും. ലൊസാഞ്ചല്‍സിലെ സ്റ്റാപ്പിൾസ് സെന്റർ ആയിരുന്നു 62–ാമത് ഗ്രാമി അവാർഡ്സിനു വേദിയായത്. സംഗീത ലോകത്തെ വന്‍താരങ്ങള്‍ എത്തിയിരുന്നെങ്കിലും എല്ലാ കണ്ണുകളും പ്രിയങ്കയിലേക്കും നിക്കിലേക്കും തിരിയുകയായിരുന്നു.

priyanka-nick

പ്ലങ്കിങ് നെക്‌ലൈനോടു കൂടിയ ഒരു റാൽഫ് ആൻഡ് റൂസ്സോ ഓഫ് വൈറ്റ് ഗൗൺ ആയിരുന്നു പ്രിയങ്കയുടെ വേഷം. ഈ ചൂടൻ ലുക്കിനൊപ്പം വൃത്തിയുള്ള ഹെയർസ്റ്റൈലും ലളിതമായ ആക്സസറീസും ചേര്‍ന്നപ്പോൾ താരസുന്ദരി റെഡ്കാർപറ്റ് കീഴടക്കി. ഡാർക്ക് ഗോൾഡൻ നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് നിക് എത്തിയത്. 

നിക്കിന്റെ സഹോദരങ്ങളായ കെവിൻ ജൊനാസ്, ജോ ജൊനാസ് എന്നിവർ പ്രിന്റഡ് ഔട്ട്ഫിറ്റുകളാണ് തിരഞ്ഞെടുത്തത്. ഇവരുടെ ഭാര്യമാരും അവാർഡ് നിശയിൽ എത്തിയിരുന്നു.

English Summary : Priyanka Chopra, Nick Jonas Turned Heads On The Red Carpet

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA