ADVERTISEMENT

മലയാളത്തിലെ യുവനായികമാരിൽ സ്റ്റൈലിഷ് സ്റ്റാർ എന്ന വിശേഷണത്തിന് സാനിയ ഇയ്യപ്പനെപ്പോലെ അർഹതയുള്ള മറ്റാരും ഉണ്ടാകില്ല. ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെയും ഫാഷൻ ലോകത്തെയും സാനിയ അദ്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു. തനിക്കു കംഫർട്ട് എന്നു തോന്നുന്നത് ഏതാണോ അതു ധരിക്കുക. സ്റ്റൈലിനും ഫാഷനും തുല്യ പ്രാധാന്യം നൽകുകയും ചെയ്യുക.ഇതാണ് വസ്ത്രധാരണത്തിൽ സാനിയയുടെ രീതി.

രാമു കാര്യാട്ട് അവാർഡ്സ് 2020ൽ യൂത്ത് ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു. അവാര്‍‍‍ഡ് നിശകളിലൊന്നും ആരാധകരെ നിരാശരാക്കിയിട്ടില്ല താരം. രാമു കാര്യാട്ട് അവാർഡ്സ് വേദിയിലും സ്റ്റൈലിഷ് ലുക്കിൽ തന്റെ പതിവ് സാനിയ തുടർന്നു. 

എത്‌നിക് കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ലുക്ക് എന്നതായിരുന്നു ശൈലി. ചുവപ്പിൽ ഗോൾ‍ഡൻ വൃത്തങ്ങൾ നിറയുന്ന സ്കർട്ട്. നീല സ്ലീവ്‌ലസ് ബ്ലൗസ്. ചുവപ്പ് ദുപ്പട്ടയിലും ഗോൾഡൻ വർക്കുകളുടെ ഭംഗി നിറഞ്ഞു. ബൺ സ്റ്റൈലിൽ കെട്ടിയ മുടിയിൽ മുല്ലപ്പൂ ചൂടി. ഇതിനൊപ്പം സ്റ്റൈലിഷ് ചോക്കറും വളകളും മോതിരവും ചേർന്നപ്പോള്‍ സാനിയ തിളങ്ങി.

പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയാണ് സാനിയയ്ക്കു വേണ്ടി വസ്ത്രം ഒരുക്കിയത്. ആരാധകര്‍ക്കൊപ്പം താരങ്ങളും സാനിയയുടെ ലുക്കിനെ അഭിനന്ദിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.

English Summary : Saniya Iyappan stylish look for Ramu kariat award 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com