ADVERTISEMENT

വിമർശനങ്ങള്‍ ശക്തിപ്പെടുമ്പോൾ കൂടുതൽ വർക്കൗട്ട് ചെയ്യും. അങ്ങനെ കൂടുതൽ ഊർജസ്വലയായി ഇരിക്കും. 46–ാം വയസ്സിലും ബോളിവുഡ് സുന്ദരി മലൈക അറോറയുടെ ജീവിത ശൈലി അതാണ്. ഒന്നിനും ചെവി കൊടുക്കാറില്ല. ഫാഷൻ, ഫിറ്റ്നസ്, പ്രിയപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ ഇതാണ് മലൈകയുടെ ജീവിതം. 

ഫാഷനിൽ ബോളിവുഡിലെ യുവസുന്ദരികൾക്ക് മലൈക ഇന്നുമൊരു വെല്ലുവിളിയാണ്. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും പെയർ ചെയ്യുന്നതിലും അപാരമായ കഴിവാണ് മലൈകയ്ക്കുള്ളത്. അടുത്തിടെ മുംബൈയിലെ പ്രശസ്ത ഭക്ഷണശാലയായ ഫാര്‍മേഴ്സ് കഫേയിലേക്ക് മലൈകയും സഹോദരി അമൃത അറോറയും എത്തിയിരുന്നു. 

ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴും മലൈക തന്റെ സ്റ്റൈലിഷ് ലുക്കിന് മാറ്റമൊന്നും വരുത്തിയില്ല. ഒരു ക്രോപ്ഡ് വൈറ്റ് സ്വീറ്റ്ഷർട്ടും ലൂസ് ഡെനീം ജീൻസും ധരിച്ച് കാഷ്യൽ ഹോട്ട് ലുക്കിലായിരുന്നു താരം. 

പതിവിലും സിംപിളാണ് മലൈകയുടെ വസ്ത്രധാരണം എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. പ്രമുഖ ബ്രാൻഡായ ഫിലോസഫി ഡി ലോറെൻസോ സെറാഫിനിയുടെ കലക്‌ഷനിൽ നിന്നുള്ളതായിരുന്നു ഈ വൈറ്റ് കോട്ടൻ സ്വീറ്റ്ഷർട്ട്. ഇതിന്റെ വില ഏകദേശം 18,992 ഇന്ത്യൻ രൂപയാണ്. റൗണ്ട് നെക്, ലോങ് സ്ലീവ്സ് എന്നിവയാണ് സ്വീറ്റ്ഷർട്ടിന്റെ മറ്റു പ്രത്യേകതകൾ.

പ്രിയപ്പെട്ട വൈറ്റ് സൺഗ്ലാസും സ്നീക്കേഴ്സും ഹാൻ‍ഡ് ബാഗുമായിരുന്നു ആക്സസറീസ്. നാച്വറൽ േമക്കപ്പ് പിന്തുടർന്ന താരം ചുവപ്പ് ലിപ്സ്റ്റിക്ക് ഹൈലൈറ്റ് ചെയ്തു. 

English Summary : Malaika Arora stunning look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com