ADVERTISEMENT

മഞ്ഞ ലെഹംഗയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാമ. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങിലാണ് മഞ്ഞ ലെഹംഗയിൽ ഭാമ തിളങ്ങിയത്. ടി ആൻ‍ഡ് എംസിഗ്നേച്ചറാണ് ഭാമയ്ക്കു വേണ്ടി ഈ ലെഹംഗ ഒരുക്കിയത്.

Bhama-4

ലിനൻ സിൽക്ക് കൊണ്ടുള്ളതാണ് ബ്ലൗസ്. സ്ലീവ്‌ലസ് മോഡലിലുള്ള ബ്ലൗസിന്റെ പ്രധാന ആകർഷണം കഴുത്തിലുള്ള എംബെല്ലിഷ്മെന്റുകളാണ്. നീല,മഞ്ഞ, ഗോൾഡൻ നിറങ്ങളിലായിരുന്നു ഈ എംബെല്ലിഷ്മെന്റുകൾ. 

Bhama-3

പേള്‍‌ വർക്കുകൾ നിറഞ്ഞതായിരുന്നു സ്കർട്ട്. സ്കർട്ടിന്റെ അടിഭാഗത്തേക്ക് വരുമ്പോൾ പേൾ വർക്കുകൾ കൂടുതൽ ഹെവി ആകുന്നു. മഞ്ഞ ഷീർ തുണികൊണ്ടുള്ളതായിരുന്നു ദുപ്പട്ട. ഫോട്ടോഷൂട്ട് ഭാമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

Bhama1

ജനുവരി 30ന് കോട്ടയത്താണ് ഭാമയുടെ വിവാഹം. വ്യവസായിയായ അരുൺ ആണ് ഭാമയുടെ വരൻ. 

English Summary : Actress Bhama mehendi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com