sections
MORE

താരസുന്ദരികൾ സാക്ഷി, രാജകീയ പ്രൗഢിയോടെ അംബാനി കുടുംബം

ambani-family-glows-in-armaan-jain-wedding
നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത
SHARE

ബോളിവുഡ് താരം അർമാൻ ജൈനിന്റെ വിവാഹത്തിൽ തിളങ്ങി അംബാനി കുടുംബം. ബോളിവുഡിലെ പ്രമുഖ താരങ്ങളും വ്യവസായ–രാഷ്ട്രീയ മേഖലകളിലെ വമ്പന്‍മാരും ചടങ്ങിന് എത്തിയിരുന്നു. പതിവുശൈലിയിൽ ഡിസൈനർ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും രാജകീയ പ്രൗഢിയോടെയാണ് അംബാനി കുടുംബത്തിലെ സ്ത്രീകൾ എത്തിയത്. 

ഗോൾഡൻ നിറത്തിലുള്ള ലെഹംഗ ആയിരുന്നു നിത അംബാനിയുടെ വേഷം. പതിവുപോലെ ദുപ്പട്ട സാരി പോലെയാണ് സ്റ്റൈൽ ചെയ്തത്. ബ്ലൗസിന്റെയും ദുപ്പട്ടയുടേയും ചുവപ്പ് ബോർഡറിൽ ഗോൾഡൻ എബ്രോയട്രിയുടെ സൗന്ദര്യം. ലെഹംഗയ്ക്ക് അനുയോജ്യമായി സ്വർണാഭരണങ്ങൾ ആക്സസറൈസ് ചെയ്തു. ഒരു വശത്തേക്ക് മുടി സ്റ്റൈൽ ചെയ്തു. ചുണ്ടിനും കണ്ണിനും പ്രാധാന്യം കൊടുക്കുന്ന മേക്കപ്പും കൂടിച്ചേർന്നതോടെ നിത അംബാനി വിവാഹവേദിയിലെ താരമായി.

വിവാഹചടങ്ങുകളുടെ ഭാഗമായി ധരിച്ച പിങ്ക് ലെഹംഗ വീണ്ടും ധരിച്ചാണ് ഇഷ അംബാനി എത്തിയത്. അബുജാനി സന്ദീപ് കോസ്‌ല ആണ് ഈ ലെഹംഗ ഡിസൈൻ ചെയ്തത്. ഹാൻഡ് എബ്രോയട്രി, സില്‍ക് ത്രെഡ്, കല്ലുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഫ്ലോറൽ ഡിസൈനുകൾ നല്‍കുന്ന രാജകീയതയാണ് ലെഹംഗയുടെ പ്രത്യേകത. കട്ട് ക്രോപ് സ്റ്റൈലിലുള്ളതാണ് ബ്ലൗസ്. ആക്സസറീസിലാണ് ഇഷ മാറ്റം വരുത്തിയത്. വിവാഹസമയത്ത് ധരിച്ച വജ്രാഭരണങ്ങളിൽ നിന്നു വ്യത്യസ്തമായി നീല കല്ലുകള്‍ പതിപ്പിച്ച കമ്മൽ, മരതകം മാല, മോതിരം എന്നിവയായിരുന്നു ആക്സസറീസ്. 

ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്ത സബ്യസാചി ലെഹംഗയാണ് ധരിച്ചത്. പച്ച നിറത്തിലുള്ള ലെഹംഗയില്‍ വേറെയും നിറങ്ങൾ കൂട്ടിച്ചേർത്ത് സ്റ്റൈലിഷ് ആക്കിയിരിക്കുന്നു. മരതകം പതിപ്പിച്ച ചോക്കർ, കുന്ദൻ കമ്മലുകള്‍, മാംഗ് ടിക്ക എന്നിവ അണിഞ്ഞ ശ്ലോകയെ കണ്ടാൽ ഒരു വധുവിനെപ്പോലെ തോന്നും.

shloka-ambani

ആലിയ ബട്ട്, ഐശ്വര്യ റായ്, കരീന കപൂർ, കിയാര അദ്വാനി, മലൈക അറോറ തുടങ്ങി ബോളിവുഡിലെ താരസുന്ദരികൾ എത്തിയ ചടങ്ങിൽ അംബാനി കുടുംബത്തിന്റെ ഔട്ട്ഫിറ്റുകൾ ശ്രദ്ധേയമായി എന്നാണ് ഫാഷൻ ലോകത്തിന്റെ അഭിപ്രായം.

English Summary: Ambani family glows in Armaan Jain wedding

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA