sections
MORE

സിംപിൾ ആൻഡ് സ്റ്റൈലിഷ് ഇഷ അംബാനി; തിളങ്ങിയത് സബ്യസാചി സാരിയിൽ

isha-ambani-flaunts-in-sabyasachi-sari
ഇഷ അംബാനി
SHARE

അർമാൻ ജെയിന്റെ വിവാഹദിനം ഫാഷൻ ലോകത്തിന് ആഘോഷമായിരുന്നു. ബോളിവുഡ് താരങ്ങൾ, വ്യവസായികള്‍, മോഡലുകൾ എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിര തന്നെ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരസുന്ദരിമാർക്കൊപ്പം തിളങ്ങിയ അംബാനി കുടുംബാംഗങ്ങൾ ആയിരുന്നു ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. സ്വന്തം വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉപയോഗിച്ച ലെഹംഗ അർമാന്റെ വിവാഹദിവസം വീണ്ടും ധരിച്ച് ഇഷ അംബാനി ഫാഷനിസ്റ്റകളെ ഞെട്ടിക്കുകയും ചെയ്തു.

അന്നു രാത്രി നടന്ന വിവാഹ റിസപ്ഷനിൽ സാരി ധരിച്ചാണ് ഇഷ അംബാനി എത്തിയത്. സീക്വിനുകൾ നിറഞ്ഞ സിൽവർ നിറത്തിലുള്ള സാരിയിൽ റോയൽ ലുക്കിലായിരുന്നു ഇഷ. പതിവിലും ലളിതമായ വേഷം. ബ്രാലെറ്റ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്. സബ്യസാചി മുഖർജിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 

ഒരു സ്റ്റേറ്റ്മെന്റ് ചോക്കർ, മോതിരം എന്നിവയായിരുന്നു ആഭരണങ്ങൾ. വലതു ഭാഗത്ത് മുടി മുന്നിലേക്കിട്ട് ഹെയർ സ്റ്റൈൽ ചെയ്തു.  സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഇഷ പാർട്ടിയിൽ ശ്രദ്ധ നേടി.

English Summary : Isha Ambani flaunts in Sabyasachi saree

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA