ADVERTISEMENT

‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’– മാമാങ്കം എന്ന സിനിമയിലെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സില്‍ തെളിയുക പ്രാചി തെഹ്‌ലാൻ എന്ന സുന്ദരിയാണ്. നൃത്തച്ചുവടുകളും ശൃംഗാര ഭാവങ്ങളുമായി പ്രാചി ആ നൃത്തരംഗം പ്രേക്ഷകരുടെ മനസ്സിൽ വരച്ചുചേർത്തു. സിനിമ അഭിനയം മാത്രമല്ല, ഫാഷൻ ലോകത്തും ശക്തമായ സാന്നിധ്യമാവുകയാണ് പ്രാചി തെഹ്‌ലാൻ. മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചിലുൾപ്പെടെയുള്ള പ്രാചിയുടെ വസ്ത്രധാരണം ശ്രദ്ധനേടിയിരുന്നു.

വനിത ചലച്ചിത്ര പുരസ്കാര വേദിയിൽ എത്തിയപ്പോഴും പ്രാചി ഫാഷൻ ഗെയിം തുടർന്നു. ഐവറി നിറത്തിലുള്ള ബ്രാലെറ്റ് മോഡലിലുള്ള ബ്ലൗസും ശരീരത്തോടു ചേർന്നു നിൽക്കുന്ന സ്കർട്ടുമായിരുന്നു വേഷം. ഇതിനൊപ്പം നിലം മുട്ടുന്ന ഷീർ കേപ് താരസുന്ദരിക്ക് രാജകീയത നൽകി. 

prachi-tehlan

എന്നാല്‍ പ്രാചിയുടെ വസ്ത്രധാരണം ചിലരെയെങ്കിലും ദീപിക പദുകോണിനെ ഓർമിപ്പിച്ചു കാണും. 2016ൽ മാഡ്രിഡിൽ നടന്ന ഐഐഎഫ്എ അവാർഡ്സിൽ ദീപിക ധരിച്ചത് ഇത്തരത്തിലുള്ള ലെഹംഗയായിരുന്നു. സബ്യസാചി മുഖർജിയാണ് ആ ലെഹംഗ ഡിസൈൻ ചെയ്തത്. ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തിൽ സ്ഥാപിച്ച ദീപികയുടെ മെഴുക് പ്രതിമ ഒരുക്കിയതും ഈ ഗെറ്റപ്പിലായിരുന്നു.

ഇതേ ഗെറ്റപ്പിൽ പ്രാചിയും വനിത ഫിലിം അവാർഡ്സിൽ തിളങ്ങുകയായിരുന്നു. മോഡേൺ, ട്രെഡീഷനൽ ലുക്കുകളിലുള്ള ചിത്രങ്ങളുമായി പ്രാചി ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ്. പല ചിത്രങ്ങളും ഫാഷൻ ലോകത്ത് ചർച്ചയാകാറുമുണ്ട്.

English Summary : Prachi Tehlan flaunts in Vanita Film Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com