ജാക്കറ്റിനുള്ളിൽ സിൻഡ്രല്ല; ചിക് ലുക്കിൽ റാംപ് കീഴടക്കി സണ്ണി ലിയോൺ

Sunny-leone-at-lakme-fashion-week
SHARE

ലാക്മേ ഫാഷൻ വീക്കിൽ ‘സിന്‍ഡ്രല്ലയായി’ സണ്ണി ലിയോൺ. കറുപ്പ് ജാക്കറ്റും ഷോട്സും ധരിച്ചാണ് സണ്ണി റാംപിലെത്തിയത്. പ്രശസ്ത ഡിസൈനർ സ്വപ്നിൽ ഷിൻഡെയാണ് സണ്ണിയുടെ വസ്ത്രം ഡിസൈൻ ചെയ്തത്.

സിബ്, ഫൗക്സ് ഫൗർ കോളർ, ഇരുവശത്തും പോക്കറ്റുകൾ, പഫ്ഡ് സ്ലീവ്സ് എന്നിവ ചേർന്നതായിരുന്നു ജാക്കറ്റ്. ജാക്കറ്റിനുള്ളിൽ സിന്‍ഡ്രല്ലയുടെ കാർട്ടൂൺ കഥാപാത്രം സ്ഥാനം പിടിച്ചതാണ് സണ്ണിയുടെ ലുക്കിനെ വ്യത്യസ്തമക്കിയത്. മുട്ടോളം ഉയരമുള്ള ഹൈ ഹീൽ പീപ് ബൂട്ട്സ് ആയിരുന്നു മറ്റൊരു ആകർഷണം. ഫാഷൻ വീക്കിന്റെ രണ്ടാം ദിവസത്തെ ഷോസ്റ്റോപ്പറായി ആണ് സണ്ണി തിളങ്ങിയത്. 

sunny-leone-2

ഹൈ പോണിടെയിൽ സ്റ്റൈലിൽ ആണ് മുടി കെട്ടിയത്. ഡ്വവി മേക്കപ്പും മിനിമൽ ആക്സസറീസും ചേർന്നതോടെ സ്ട്രീറ്റ് ചിക് ലുക്കിൽ സണ്ണി റാംപിൽ കയ്യടി നേടി.

നിരവധി സുന്ദരികൾ മാറ്റുരച്ച വേദിയിൽ സ്വന്തം കയ്യൊപ്പു ചാർത്തിയാണ് സണ്ണി മടങ്ങിയത്.

English Summary : Sunny Leones' street-chic look

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA