ADVERTISEMENT

ധരിക്കുന്ന വസ്ത്രമെന്താണോ അതനുസരിച്ചാണ് ആദ്യ കാഴ്ചയിൽ ആളുകളെ വിലയിരുത്തുക എന്ന ചിന്താഗതി പിന്തുടരുന്ന താരമാണ് പ്രയാഗ മാർട്ടിൻ. അതുകൊണ്ട് വസ്ത്രധാരണത്തിൽ വിട്ടുവീഴ്ചകളില്ല. നല്ല സ്റ്റൈലിഷ് ലുക്കിൽ അല്ലാതെ പ്രയാഗയെ കാണാനാവില്ല. ഇതെല്ലാം താരത്തെ ഫാഷനിസ്റ്റകളുടെ പ്രിയങ്കരിയാക്കുന്നു. പരീക്ഷണങ്ങൾ, വൈവിധ്യമാർന്ന വസ്ത്രങ്ങൾ, മികച്ച കളർ സെൻസ് എന്നിവയെല്ലാം ചേരുന്നതാണ് താരത്തിന്റെ ഫാഷൻ. 

prayaga-martin-2

ഇത്രയൊക്കെ അഭിരുചി വസ്ത്രധാരണത്തിലുള്ളയാള്‍ വാലന്റൈൻസ് ഡേയ്ക്ക് ചിത്രം പങ്കുവയ്ക്കുമ്പോൾ ഏത് നിറം തിരഞ്ഞെടുക്കും? സംശയിക്കേണ്ട പ്രണയത്തിന്റെ നിറമായ ചുവപ്പ് തന്നെ. തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ചുവപ്പിൽ സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണ തിളങ്ങിയത്. 

prayaga-martin-stylish-red-dress

ക്രേപ് സിൽക്ക് തുണികൊണ്ടാണ് വസ്ത്രം തയാറാക്കിയിരിക്കുന്നത്. ‘V’ ഷെയ്പ്പിലുള്ള കഴുത്തിന്റെ ഭാഗം പച്ചയും ചുവപ്പും ഗോൾഡൻ ഷെയ്ഡുകളിലുള്ള എംബെല്ലിഷ്മെന്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കയ്യിന്റെ സ്ലീവിലും ജോമെട്രിക് കട്ടുകൾ ഉണ്ട്. ഓവർലാപിങ്ങും ബോക്സ്പ്ലീറ്റുകളും ചേരുമ്പോൾ ഔട്ട്ഫിറ്റ് സ്റ്റൈലിഷ് ആകുന്നു എംബല്ലിഷ്മെന്റുകൾ നിറഞ്ഞ സ്കിന്‍ കളർ പാന്റ്സ് ആണ് ഇതിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. ടി&എം സിഗ്നേച്ചർ ആണ് പ്രയാഗയുടെ ഈ വസ്ത്രം ഡിസൈൻ ചെയ്തത്.

ഫാഷനോടുള്ള പ്രയാഗയുടെ പ്രണയം ഓരോ ചിത്രങ്ങളിലും വ്യക്തം. താരത്തിന്റെ ഈ സ്റ്റൈലിഷ് ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായി. 

English Summary : Pryaga Martin's stylish look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com