ADVERTISEMENT

ബോള്‍ഡ് സ്റ്റൈൽ കൊണ്ട് ശ്രദ്ധേയയാണ് ബോളിവുഡ് താരം ഭൂമി പട്നേക്കർ. താരത്തിന്റെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഭൂമി പങ്കുവച്ച ഫോട്ടോഷൂട്ട് ശ്രദ്ധ നേടാൻ കാരണമായത് പ്രിയങ്ക ചോപ്രയായിരുന്നു. ഗ്രാമി അവാർഡ്സിൽ പ്രിയങ്ക ധരിച്ച ഗൗൺ മാതൃകയിലുള്ളതായിരുന്നു ഭൂമിയുടെ വേഷം. 

പിങ്ക് ഗൗണ്‍ ആണ് ഭൂമി ഫോട്ടോഷൂട്ടിനു വേണ്ടി ധരിച്ചത്. പഫ്ഡ് ഗൗൺ സ്ലീവ്സും ഹൈ സ്ലിറ്റും ചേർന്നതായിരുന്നു ഈ ഗൗൺ. പ്രിയങ്ക ഗ്രാമി വേദിയിൽ ധരിച്ച ഗൗൺ പോലെ ഇറക്കമുള്ള നെക്‌ലൈനും ചേർന്നതോടെ ചിത്രങ്ങൾ പതിവിലും ഗ്ലാമറസ് ആയി. നിരവധി അഭിനന്ദനങ്ങൾ താരത്തെ തേടിയെത്തി. പ്രിയങ്കയുടെ വസ്ത്രവുമായുള്ള സാമ്യം പലരും ചൂണ്ടികാട്ടുകയും ചെയ്തു.

ഗ്രാമി അവാർഡ്സ് 2020ന്റെ റെഡ്കാർപറ്റിൽ പ്രിയങ്ക തിളങ്ങിയത് ഇറക്കമുള്ള നെക്‌ലൈനോടു ഗൗണിലായിരുന്നു. വസ്ത്രധാരണം വിവാദമായെങ്കിലും ബോളിവുഡിൽ പ്രിയങ്ക സ്റ്റൈൽ തരംഗമായി. ദീപിക പദുകോൺ, കരീന കപൂർ, സോനം കപൂർ എന്നീ താരസുന്ദരിമാർ സമാനമായ നെക്‌ലൈനോടു കൂടിയ വസ്ത്രങ്ങൾ അടുത്തിടെ ധരിച്ചിരുന്നു. 

മുൻപ് പ്രശസ്തമായിരുന്നു ഈ ഫാഷൻ പ്രിയങ്ക ധരിച്ച് വിവാദമായതോടെ വീണ്ടും ശ്രദ്ധ നേടുകയായിരുന്നു. ഭൂമി പട്നേക്കറും ഈ സ്റ്റൈൽ അനുകരിച്ചതോടെ ബോളിവുഡിൽ ഇനിയും പ്രിയങ്ക സ്റ്റൈൽ തുടരുമെന്ന സൂചനയാണ് ഫാഷൻ ലോകത്തിന് ലഭിക്കുന്നത്.

English Summary : Bhumi Pednekar Flaunts in pink gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com