ADVERTISEMENT

ഊതി വീർപ്പിച്ച ബലൂണ്‍ പോലെ തോന്നിപ്പിക്കുന്ന പാന്റ്സ് അവതരിപ്പിച്ച് ഫാഷൻ ഡിസൈനിങ് വിദ്യാർഥി. ലണ്ടൻ കോളജ് ഓഫ് ഫാഷനിലെ ഇന്ത്യൻ വിദ്യാര്‍ഥിയായ ഹരികൃഷ്ണനാണ് ഈ പരീക്ഷണത്തിനു പിന്നിൽ. ഈ ബലൂൺ പാന്റിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. താഴേക്ക് വരും തോറും വീര്‍ത്തു വരുന്ന രീതിയിലാണ് പാന്റ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. പാന്റിനൊപ്പം അനുയോജ്യമായ ബ്ലേസറും ജാക്കറ്റുമുണ്ട്. ബിരുദ പഠനത്തിന്റെ ഭാഗമായാണ് ഹരികൃഷ്ണൻ ഈ കലക്‌ഷൻ അവതരിപ്പിച്ചത്. 

baloon-pants-1

തന്റെ നായ്ക്കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു ആശയം ഹരികൃഷ്ണന്റെ മനസ്സിലേക്ക് വന്നത്. ‘‘നായ്ക്കുട്ടി താഴെ നിന്നു നോക്കുമ്പോൾ എന്നെ എത്ര വലുതായി ആയിരിക്കും കാണുന്നത്. ഇത്തരം ആശയം സ്വീകരിച്ച് ചുറ്റിലുമുള്ളവരെ പരമ്പരാഗത രീതിയിൽ നിന്നും മുൻധാരണകളിൽ നിന്നും മാറ്റി ചിന്തിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം’’– ഹരികൃഷ്ണൻ പറഞ്ഞു.

പാന്റ്സ് ശ്രദ്ധ നേടിയതോടെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമായി. ഇതേ രൂപത്തിലുള്ള കാർട്ടൂൺ കഥാപാത്രങ്ങളാണ് ട്രോളുകളിൽ നിറയുന്നത്. ഹരികൃഷ്ണനെ തേടി നിരവധി അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. ഫാഷൻ പരീക്ഷണങ്ങളുടെ ഉറ്റതോഴനും ബോളിവുഡ് താരവുമായ രൺവീർ സിങ് ഇത്തരം പാന്റസ് ധരിച്ച് വൈകാതെ തന്നെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന നിരീക്ഷണം ഇന്ത്യൻ ഫാഷൻ ലോകത്ത് സജീവമാണ്.

English Summary : Blloon pants introduced by Indian fashion student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com