സബ്യസാചി കുർത്തയിൽ മനംകവർന്ന് മാളവിക മോഹനൻ; ചിത്രങ്ങള്‍

Mail This Article
ഫാഷൻ ലോകത്തെ ഗ്ലാമറസ് താരമാണ് മാളവിക മോഹനൻ. സിനിമാ ലോകത്തേക്കാൾ കൂടുതൽ താരം ശ്രദ്ധ നേടുന്നതും ഫാഷൻ ലോകത്താണ്. വിജയ് നായകാനാകുന്ന മാസ്റ്റർ ആണ് മാളവികയുടെ പുതിയ സിനിമ. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴും തന്റെ ഫാഷൻ സെൻസ് താരസുന്ദരി വ്യക്തമാക്കി.
സബ്യസാചി മുഖർജി കലക്‌ഷനിൽ നിന്നുള്ള ചുരിദാർ സെറ്റാണ് മാളവിക ധരിച്ചത്. വിവിധ നിറങ്ങളിലുള്ള ഫ്ലോറൽ എബ്രോയട്രിയും സബ്യസാചിയുടെ കയ്യൊപ്പു ചാർത്തുന്ന പാറ്റ്ച്‌വർക്ക് ബോർഡറും ചേർന്ന സ്ലീവ്‌ലസ് ബർഗണ്ടി കുർത്തയിൽ മാളവിക അതിസുന്ദരിയായിരുന്നു. നെറ്റ് കൊണ്ടുള്ള ദുപ്പട്ടയുടെ ബോർഡറുകളിലും എബ്രോയട്രിയുടെ സൗന്ദര്യം നിറയുന്നു.
ജയ്പുർ കല്ലുകളുടെ സൗന്ദര്യം നിറയുന്ന ചോക്കറും വളകളുമായിരുന്നു ആക്സസറികൾ. ഇടതു കയ്യിൽ മാത്രമായിരുന്നു വളകൾ ധരിച്ചത്. എർത്തി ഹ്യൂസ് മേക്കപ്പിലും കണ്ണുകൾക്ക് സോഫ്റ്റ് സ്മോക്കി സ്റ്റൈലാണ് പിന്തുടർന്നത്.
താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി.
English Summary : Malavika Mohanan Stylish Avathar in Sabyasachi Kurtha