ADVERTISEMENT

ഫാഷൻ ഷോ ഡിജിറ്റലായി നടത്താൻ കഴിയുമോ? ലോക്ഡൗൺ മൂലം നിശ്ചയിക്കപ്പെട്ട ബ്യട്ടി പേജന്റ് ഷോ നടക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ബെംഗളൂരു ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ഫാഷൻ ഫ്ലെയ്മ്സ് ആലോചിച്ചത് ഡിജിറ്റൽ സാധ്യതകളെപ്പറ്റിയായിരുന്നു. അങ്ങനെയാണ് ഫാഷൻ ഫ്ലെയ്മ്സ് ആദ്യത്തെ ഡിജിറ്റൽ ഫാഷൻ ഷോയ്ക്ക് ആതിഥ്യമരുളിയത്. 

ബെംഗളൂരുവിലെ താജ് ഹോട്ടലിൽ നടത്തേണ്ട ഇവന്റ് കോവിഡ് ലോക്ഡൗൺ മൂലം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഡിജിറ്റൽ ഷോയെപ്പറ്റിയുള്ള ആലോചന വന്നത്. വെല്ലുവിളികളെ അവസരമാക്കിയ ആശയം പിറന്ന നാൾവഴികളെക്കുറിച്ച് ഫാഷൻ ഫ്ലെയ്മ്സ് സിഇഒ ജിൻസി മാത്യു പറഞ്ഞു തുടങ്ങി. മിസ്റ്റർ ആന്റ് മിസിസ് ബ്ലോസമിങ് ചാം, മിസ്റ്റർ ആന്റ് മിസ് ബ്ലോസമിങ് ചാം എന്നിങ്ങനെ വിവാഹിതരും അവിവാഹിതരുമായവർക്കായി നാലു ടൈറ്റിലുകൾക്കായാണ് ബ്യൂട്ട് പേജന്റ് സംഘടിപ്പിച്ചിരുന്നത്. ഈ സൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കുന്നതിന് രാജ്യത്തിനകത്തും പുറത്തു നിന്നുമായി 238 എൻട്രികൾ ലഭിച്ചു. ഓഡിഷനു ശേഷം അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 23 മത്സരാർത്ഥികൾ. അപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗൺ ആയതും നിശ്ചയിക്കപ്പെട്ട ദിവസം ഷോ നടത്താനാവില്ലെന്നു തിരിച്ചറിഞ്ഞതും. 'പരിപാടി ഉപേക്ഷിക്കാൻ മനസു വന്നില്ല. അങ്ങനെയാണ് ഷോ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്താൻ തീരുമാനിച്ചത്,' ജിൻസി മാത്യു പറഞ്ഞു. 

fashion-flames-1
ഇഗ്നേഷ്യസ്, വിഷ്ണുപ്രിയ

മത്സരാർത്ഥികളോട് അവരുടെ വീട്ടിൽ തന്നെ റാംപ് വാക്ക് നടത്തി വിഡിയോ അയച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു. സാധാരണ ഷോകളിൽ ഉള്ളപോലെ മൂന്നു റൗണ്ടുകളിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടാൻ നിർദേശിച്ചു. ഈ വിഡിയോകൾ വിധികർത്താക്കൾ വിലയിരുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്. മത്സാർത്ഥികളുടെ വിഡിയോകൾ 'വാച്ച് പാർട്ടി'യായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. മിസ്റ്റർ ആന്റ് മിസ് ബ്ലോസമിങ് ചാം ആയി യഥാക്രമം ഗുവാഹത്തി സ്വദേശി ഡാനിഷ് അഹമ്മദും ബെംഗളുരു സ്വദേശി പൂജയും തിരഞ്ഞെടുക്കപ്പെട്ടു. സൗദിയിൽ നിന്നുള്ള ഇഗ്നേഷ്യസും ബെംഗളുരുവിൽ നിന്നുള്ള വിഷ്ണുപ്രിയയുമാണ് മിസ്റ്റർ ആന്റ് മിസിസ് ബ്ലോസമിങ് കിരീടം നേടിയത്. 

fashion-flames-2
പൂജ, ഡാനിഷ് അഹമ്മദ്

ബോളിവുഡ് താരം റുഹാൻ രാജ്പുത്, ബോളിവുഡ് പിന്നണി ഗായകൻ വിശാൽ കോത്താരി, സൂപ്പർ മോഡൽ നന്ദിത എന്നിവരായിരുന്നു ഡിജിറ്റൽ ബ്യൂട്ടി പേജന്റിന്റെ വിധികർത്താക്കളായത്. കോവിഡും ലോക്ഡൗണും തുടരുന്ന സാഹചര്യത്തിൽ ഇനിയുള്ള നാളുകളിൽ വിർച്വൽ ഫാഷൻ ഷോകളിലേക്ക് ഫാഷൻ സമൂഹം ചുവടുമാറ്റാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്ന് ജിൻസി മാത്യു പറയുന്നു. സിനിമയും മ്യൂസിക് ഷോയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറുമ്പോൾ ഫാഷൻ ഷോയും ഡിജിറ്റലാകാതിരിക്കുന്നതെങ്ങനെ, ജിൻസി മാത്യു  ചോദിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com