ADVERTISEMENT

ഫാഷൻ ലോകത്തെ പുതിയ തരംഗമായി മാറുകയാണ് ട്രെൻഡി ഫേസ്മാസ്കുകൾ. മാസ്ക് അവശ്യവസ്തു ആയതോടെ പുതിയ ട്രെൻഡുകളുമായി വിപണിയും ഉണരുകയാണ്. ഫാഷൻ ഷോകളും റാംപുകളും മാസ്കുകൾ കീഴടക്കുന്ന കാലം വിദൂരമല്ല. മോഡലുകടക്കം ഉടുപുടവകൾക്ക് മാച്ച് ചെയ്യുന്ന മാസ്കുകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ കഴിയില്ല എന്ന നില വന്നതോടെ മാസ്ക് ഉപയോഗിക്കുന്നതിനുള്ള വിഷമം മാറ്റാനായി അത് ഫാഷനബിൾ ആക്കാൻ നോക്കുകയാണ് സ്ത്രീകളും. ‘ലോകം മുഴുവൻ മാസ്ക് ധരിച്ചേ മതിയാകൂ’ എന്ന നില വന്നതോടെ മാസ്ക് വിപണി കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഡിസൈനേഴ്സ്’  ഇൻസ്റ്റഗ്രാമിൽ വളരെയധികം ഫോളോവേഴ്സ് ഉള്ള Styleconnaisseur എന്ന അക്കൗണ്ടിന് ഉടമ എയ്ഞ്ചൽ ഒബാസി പറയുന്നു.  

കോവിഡ് വ്യാപനത്തിനുശേഷം നടന്ന ഒരു സൂം വിവാഹത്തിൽ ഒബാസി പങ്കെടുത്തപ്പോൾ ധരിച്ച, വസ്ത്രത്തിനു ചേരുന്ന ട്രെൻഡി ആയ മാസ്കിന്റെ ചിത്രവും അവർ ഷെയർ ചെയ്തിട്ടുണ്ട്. ‘ലോകമെമ്പാടുമുള്ള എന്റെ സുഹൃത്തുക്കളെ പിന്തുണയ്ക്കാനായി ഈ മഹാവ്യാധികാലത്തു ഞാനും മാസ്ക് ധരിക്കുന്നു’ എന്നാണു അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ലോക നേതാക്കൾ ഉൾപ്പെടെ കോവിഡിനെ നേരിടാനും ലോക ജനതയ്ക്ക് പ്രചോദനമെന്ന രീതിയിലും വളരെ ഫാഷനബിളും വസ്ത്രത്തിനു ചേരുന്ന രീതിയിലുമുള്ള മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.  

fashion-mask-2

അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസെന്ററ്റീവ് സ്പീക്കർ നാൻസി പെലോസി വസ്ത്രത്തിനു മാച്ച് ചെയ്യുന്ന മാസ്ക് ധരിച്ച് എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.  

മാച്ചിങ് മാസ്ക് ധരിച്ചു ജനങ്ങളെ അഭിസംബോധന ചെയ്ത സ്ലൊവാക്യൻ പ്രസിഡന്റ് സുസാന ക്യാപൂട്ടോവയെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തി. പുതിയ ട്രെൻഡിനൊപ്പം വിപണി കീഴടക്കാനുള്ള മത്സരം ഫാഷൻ ലോകം ഭരിക്കുന്ന ഡിസൈനേഴ്സ് തുടങ്ങിക്കഴിഞ്ഞു. ലക്ഷ്വറി ഫാഷൻ ഡിസൈനേഴ്സ് ആയ Givenchy 513 US ഡോളർ (ഏകദേശം 38,000 രൂപ) വിലമതിക്കുന്ന മാസ്ക് ആൻഡ് ക്യാപ് കോംബോ വിപണിയിലെത്തിച്ചിട്ടുണ്ട്. Elexia Beachwear ഉടമസ്ഥ Tiziana Scaramuzzo ഒരു തമാശക്ക് പുറത്തിറക്കിയ ബിക്കിനിക്ക് മാച്ച് ചെയ്യുന്ന മാസ്കിനു കിട്ടിയ ഓർഡർ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി എന്നാണ് പറഞ്ഞത്. 

അമേരിക്കയിലെ Room Shop Vintage എന്ന ഫാഷൻ സ്റ്റോർ ട്രെൻഡി വസ്ത്രങ്ങൾക്ക് കോമ്പിനേഷൻ മാസ്കുകൾ വിറ്റഴിച്ചു തുടങ്ങി. മാച്ചിങ് മാസ്കിനു വലിയ സ്വീകരണമാണ് ലഭിക്കുന്നത് എന്ന് അവർ പറയുന്നു. വസ്ത്രത്തിനു ചേരുന്ന തരത്തിലുള്ള മാസ്ക് ലഭിച്ചു തുടങ്ങിയപ്പോൾ ടീനേജ് പെൺകുട്ടികൾക്കിടയിൽ മാസ്ക് ധരിക്കാനുള്ള വിമുഖത കുറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് അവരുടെ അഭിപ്രായം.  

fashion-mask-3

ഈ മഹാമാരി തന്റെ ഫാഷൻ സെൻസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണു Sefiya Sjejomaoh എന്ന മോഡൽ മാധ്യമങ്ങളോട് പറഞ്ഞത്. ഡ്രസ്സിലും ഫാഷനിലും ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ അത് നാം ഒരു മഹാമാരിയെ നേരിടുന്ന തരത്തിലല്ല മറിച്ച് അത് വളരെ രസമുള്ള കാര്യം തന്നെയായിരിക്കും ഒപ്പം അതൊരു ട്രെൻഡ് ചേഞ്ച് ആയി മാത്രമേ തോന്നൂ എന്ന് അവർ കൂട്ടിചേർത്തു.  

കൊറോണ വൈറസിനൊപ്പം നാം ജീവിക്കാൻ തയാറായേ മതിയാവൂ എന്ന് ലോകാരോഗ്യ സംഘടന പോലും പറഞ്ഞ സാഹചര്യത്തിൽ ജീവിതത്തെ വീണ്ടും നിറപ്പകിട്ടാക്കാനുള്ള ശ്രമത്തിലാണ് ഫാഷൻ ലോകം.....

English Summary : Designer Mask and Latest Fashion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com