ADVERTISEMENT

വിവാഹ വസ്ത്രത്തിൽ പല ഫാഷനുകള്‍ ഒരോ സമയത്തായി ട്രെൻഡ് ആകാറുണ്ട്. വധൂവരന്മാരും തങ്ങൾക്കു പ്രിയപ്പെട്ട രീതിയിൽ പ്രത്യേകമായി വസ്ത്രമൊരുക്കാറുണ്ട്. എന്നാൽ 100 കിലോഗ്രാം ഭാരമുള്ള വിവാഹവസ്ത്രമായാലോ ? അത്രയും ഭാരമുള്ള ലെഹംഗ ധരിച്ചാണു പാക്കിസ്ഥാനിലെ ഒരു യുവതി വിവാഹത്തിന് എത്തിയത്.

വളരെയധികം അലങ്കാരങ്ങള്‍ പിടിപ്പിച്ചിട്ടുള്ള ഈ ലെഹംഗയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. വേദിയില്‍ നിന്നു താഴേക്കും വശങ്ങളിലേക്കുമായി പരന്നു കിടക്കുകയാണ് ലെഹംഗ. അനുയോജ്യമായ ആഭരണങ്ങൾ വധു ധരിച്ചിട്ടുണ്ട്. ഗോൾഡൻ ഷെർവാണിയാണു വരന്റെ വേഷം. 

വധു ലെഹംഗ ധരിച്ചതാണോ, ലെഹംഗ വധുവിനെ ധരിച്ചതാണോ എന്നാണു സോഷ്യൽ ലോകത്തിന്റെ രസകരമായ സംശയം. നിരവധി ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും ലെഹംഗയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്തായാലും വേറെയും അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങൾ ഈ വിവാഹത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണു ലഭിക്കുന്ന സൂചനകൾ.

English Summay : 100 kg lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com