ADVERTISEMENT

പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു വേണ്ടി ഒരുങ്ങിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് സിനിമാ താരം റാണ ദഗുബാട്ടിയുടെ ഭാവി വധു മിഹീഖ ബജാജ്. ലെഹംഗയിൽ അതിസുന്ദരിയായാണ് മിഹീഖ ഒരുങ്ങിയിരിക്കുന്നത്. മിഹീഖയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.

ജയന്തി റെഡ്ഡിയാണ് ഈ ഹെവി മിന്റ് ഗ്രീൻ ലെഹംഗ ഡിസൈൻ ചെയ്തത്. ട്രഡീഷനൽ ടിക്ക, നെക്‌ലേസ്, കമ്മൽ, ബ്രേസ്‌ലറ്റ് എന്നിവയാണ് ആക്സസറീസ്. മിഹീഖയുടെ അമ്മ ബണ്ടി ബജാജിന്റെ കർസാല ജ്വല്ലറി സ്റ്റോറിന്റെ കലക്‌ഷനിലേതാണ് ആഭരണങ്ങൾ. ലെഹംഗയക്ക്് അനുയോജ്യമായ മാസ്ക് ധരിച്ചുള്ള ഏതാനും ചിത്രങ്ങളും മിഹീഖ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

🥰😍

A post shared by Miheeka 💙 (@miheekabajaj) on

കഴിഞ്ഞ മാസമായിരുന്നു റാണയുടേയും മിഹീഖയുടേയും വിവാഹനിശ്ചയം. വെള്ള കുർത്തയും മുണ്ടുമായിരുന്നു അന്ന് റാണയുടെ വേഷം. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള സാരിയിലാണ് മിഹീഖ തിളങ്ങിയത്. ഓഗസ്റ്റ് 8 നായിരിക്കും ഇവരുടെ വിവാഹമെന്നാണ് റിപ്പോർട്ടുകൾ.

ബാഹുബലി എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ് റാണ പ്രശസ്തനായത്. ഇന്റീരിയർ ഡിസൈനറായ മിഹീഖ ‘ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ’ എന്ന സ്ഥാപനം നടത്തുന്നുണ്ട്. അച്ഛൻ സുരേഷ് ബജാജ് വ്യവസായിയാണ്.

English Summary : Rana Daggubati - Miheeka bajaj stunning pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com