sections
MORE

ഫാഷൻ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഐഎഫ്പിഎൽ വെബിനാർ ഇന്ന്

IFPl-webinar-today-about-organizing-fashion-contests-online
SHARE

കോവിഡ് മഹാമാരിയുടെ വരവോടെ,  നിലനിൽപ്പിനായി എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യം സംജാതമായതിനാൽ, സമൂഹത്തിലെ എല്ലാ മേഖലകളും  ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഫാഷൻ ലോകത്തും സ്ഥിതി വ്യത്യസ്തമല്ലാത്തതിനാൽ,  സൗന്ദര്യമത്സരങ്ങൾ ഓൺ‌ലൈനിൽ കൂടി നടത്തുക എന്ന വിപ്ലവകരമായ ആശയം മുന്നോട്ട് വെച്ചുകൊണ്ട്,  ഇൻ‌ഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് (ഐ‌എഫ്‌പി‌എൽ) “ ഇവല്യൂഷൻ ഓഫ് ഡ്യൂട്ടി പേജന്റസ് : റൺ‌വേ റ്റു  ഓൺ‌ലൈൻ ”  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തത്സമയ വെബിനാർ നടത്തുന്നു.

2020 ജൂലൈ 1 ന് വൈകുന്നേരം 6 മണി മുതലാണ് പരിപാടി നടക്കുന്നത്.   സൗന്ദര്യമത്സരങ്ങൾ  വെർച്വൽ ആയി എങ്ങനെ വിജയകരമായി സംഘടിപ്പിയ്ക്കും എന്നത്  സംബന്ധിച്ച  എല്ലാ സംശയങ്ങൾക്കും പ്രായോഗികമായ ഉത്തരങ്ങൾ കണ്ടെത്തുക എന്നതാണ് സംഘാടകരുടെ ഉദ്ദേശം.   ഒപ്പം ഈ മഹാമാരിയിൽപ്പെട്ട് ഏതാണ്ട് നിശ്ചലമായിപ്പോയ ഫാഷൻ ലോകത്തിന് , അവസരങ്ങളുടെ പുതിയ വാതിലുകൾ തുറന്നു കൊടുക്കുക എന്നതും  ഈ വെബിനാറിന്റെ മറ്റൊരു ലക്ഷ്യമാണ്.

2018 ൽ “മിസ് എർത്ത് ഇന്ത്യ” ടൈറ്റിൽ നേടിയ നിഷി ഭരദ്വാജും,  മിസ് ഇന്ത്യ ഇന്റർനാഷണലിന്റെ ഡയറക്ടർ നിഖിൽ ആനന്ദും ഉൾപ്പെടുന്നതാണ് വെബിനാർ പാനൽ.  സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ചിത്രീകരണം ആരംഭിക്കാൻ പോകുന്ന പുതിയ സിനിമയുടെ സംവിധായകൻ കൂടിയാണ്  നിഖിൽ ആനന്ദ് എന്നത് ഈ രംഗത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ആത്മാർത്ഥതയും അറിവും വെളിപ്പെടുത്തുന്നതാണ്.  നേവൽ ആർക്കിടെക്ടും  ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റ  ഡയറക്ടറുമായ നിവേദ്യ റോയ് ആണ് വെബിനാറിന്റെ മോഡറേറ്റർ. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോഡലിംഗ് & ക്രീയേറ്റീവ് ആർട്ട്സിന്റെ  പിന്തുണയോടുകൂടി നടത്തുന്ന ഈ വെബ്ബിനാറിൽ  ഫാഷൻ ലോകത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അധികാരിക വിശകലനങ്ങൾ നടത്താൻ എല്ലാ യോഗ്യതയും ഉള്ള പാനലിസ്റ്റുകളാണ്  പങ്കെടുത്ത് സംസാരിക്കുന്നത്. 

ഇൻ‌ഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് സീസൺ 3  ഇക്കഴിഞ്ഞ  2020 ഫെബ്രുവരി 14 ന് ചെന്നൈയിലെ താജ് കൊന്നേമരയിൽ വച്ച്  സംഘടിപ്പിച്ചിരുന്നു.  ഫാഷൻ, ഗ്ലാം ഇവന്റ്  രംഗത്തെ നിരവധി മോഡലുകളും ഫാഷൻ ലോകത്തെ പ്രശസ്ത ഡിസൈനർമാരും ഈ പരിപാടിയിൽ അണിനിരന്നിരുന്നു.  കോവിഡ് സംബന്ധിച്ച പ്രശ്നങ്ങൾ ആരംഭിച്ചത് മുതൽ,  ഫാഷൻ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്യുക,  പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഒട്ടനവധി വെബിനാറുകൾ ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് നടത്തി വരുകയാണ്.

ഈ മേഖലയിൽ താല്പര്യമുള്ളവർക്ക്, ഈ രംഗത്തെ പ്രൊഫഷണലുകളിൽ നിന്ന് ഒട്ടനവധി കാര്യങ്ങൾ നേരിട്ട് പഠിക്കാൻ സാധിക്കുന്നുണ്ട്.

English Summary : IFPL webinar today about organizing fashion contests online

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA