ADVERTISEMENT

മെയ്ക്കേവറുകള്‍ കൊണ്ട് ഓരോ തവണയും ഫാഷൻപ്രേമികളെ അതിശയിപ്പിക്കുകയാണ് അനുശ്രീ. മോഡേണ്‍, ഗ്ലാമർ, ക്ലാസിക് എന്നിങ്ങനെ ഏതു സ്റ്റൈലും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ച് കഴിഞ്ഞു. ഗൗണിന്റെ വശ്യതയിലുള്ള അനുശ്രീയുടെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

ക്ലാസിക് റെഡ് ഗൗൺ ധരിച്ചുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചത്. ‘‘പൊരുത്തക്കേടുകളുമായി മുന്നോട്ടു പോകണമെങ്കിൽ ധൈര്യം വേണം... ആ ധൈര്യം കാണിക്കുന്നവർ വിജയിക്കുകയും ചെയ്യും’’– ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.

anusree-0

സ്ലീവ്‌ലസും സ്ലിറ്റും ചേർന്നുള്ള സ്റ്റൈലിഷ് ഗൗണിനൊപ്പം ചുരുട്ടിയിട്ട മുടിയഴകളും ടാറ്റൂവും പവർഫുൾ പോസുകളും ചേർന്നതോടെ അനുശ്രീ കയ്യടി നേടി. താരത്തിന്റെ പുതിയ ചിത്രങ്ങൾ സമ്മാനിച്ച അമ്പരപ്പ് ആരാധകർ കമന്റ് ബോക്സുകളിൽ പങ്കുവയ്ക്കുന്നുണ്ട്.

English Summary : Anusree latest photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com