sections
MORE

ഊർജം പ്രവഹിക്കുന്ന കണ്ണുകളുമായി പ്രയാഗ; ഫോട്ടോഷൂട്ട് തരംഗമായത് ഇങ്ങനെ

prayaga-martin-photo-shoot-for-manorama-online-calendar-app
SHARE

ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ പുറത്തിറക്കിയ കലണ്ടർ ആപ്പിനായി നടത്തിയ പ്രയാഗ മാർട്ടിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ്. ഊർജം നിറയുന്ന നോട്ടവുമായി നിൽക്കുന്ന പ്രയാഗ ഫാഷൻ ലോകത്തിന്റെ ഹൃദയത്തിലാണ് സ്ഥാനം നേടിയത്. കണ്ടുശീലിച്ച ഗെറ്റപ്പില്‍ നിന്നുള്ള താരങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനുവേണ്ടിയുള്ള ഓരോ ഫോട്ടോഷൂട്ടും. ഇത് ഒരിക്കൽ കൂടി വിളിച്ചു പറയുകയാണ് പ്രയാഗയുടെ കണ്ണുകൾ.

ലൈറ്റ് നിറത്തിലുള്ള കോസ്റ്റ്യൂമും ഡാർക്ക് സ്കിൻ ടോണും ചേർത്തു നിർത്തി കണ്ണുകളുടെ ഊർജത്തെ പുറത്തുകൊണ്ടു വരികയായിരുന്നു ഫോട്ടോഷൂട്ടിന്റെ കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മേംഗർ അച്ചു ചെയ്തത്. ‘‘പ്രയാഗയുടെ നോട്ടത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയത്. കോസ്റ്റ്യൂം ഉൾപ്പെടെ ബാക്കിയെല്ലാം ആ നോട്ടം സ്ട്രൈക്ക് ചെയ്യാൻ വേണ്ടിയുള്ള ഘടകങ്ങളാണ്. കണ്ണിലെ ഗ്രീൻ ലെന്‍സും പശ്ചാത്തലത്തിലെ നിറവും ക്യാമറയിലേക്കുള്ള നോട്ടവും അതിനൊപ്പം ചേരുമ്പോൾ ഫോട്ടോ കാണുന്നവർക്ക് ആ ഊര്‍ജം അനുഭവിക്കാനാകും’’ – അച്ചു പറഞ്ഞു. 

achu-prayaga-2

സ്റ്റൈലിസ്റ്റ് അമൃത സി.ആർ ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പിങ്ക് നിറത്തിലുള്ള സ്യൂട്ടിന് എക്സ്ട്രാ മോഡേൺ സ്വഭാവം നൽകുന്നത് കൈകളുടെ ഭാഗത്തെ ഡിസൈനിങ് ആണ്. അതേ മെറ്റീരിയലിൽ ഒരുക്കിയ ബെൽറ്റും ചേരുമ്പോൾ സ്റ്റൈലിഷ് ലുക്ക് കൈവരുന്നു. വൈറ്റ് ടി–ഷർട്ട് ആണ് സ്യൂട്ടിനൊപ്പം ധരിച്ചത്.

achu-prayaga-3

മുഖത്തിന് ഡാർക്ക് ടോൺ നൽകുന്നതിനൊപ്പം കണ്ണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മേക്കപ്പ്. സ്യൂട്ടിന്റെ പിങ്ക് നിറം കണ്ണിനു മുകളിലേക്ക് വരുമ്പോൾ ടി–ഷർട്ടിന്റെ വെള്ള നിറം നെയിൽ പോളിഷിൽ കാണാം. അതേസമയം ചുണ്ടുകളിൽ ഇരുണ്ട നിറത്തിലുളള ലിപ്സ്റ്റിക് ഉപയോഗിച്ച് കണ്ണുകളുടെ പ്രാധാന്യം ഹൈലൈറ്റ് ചെയ്യാൻ സാധിച്ചിരിക്കുന്നു. ഡ്രൈ ആയ ഹെയര്‍സ്റ്റൈൽ ആണ് പിന്തുടർന്നിരിക്കുന്നത്.

achu-prayaga-1

കോസ്റ്റ്യൂം മോഡേൺ ആകുമ്പോഴും ആക്സസറീസിൽ ട്രഡീഷനൽ പാറ്റേൺ പിന്തുടരുന്നതും ശ്രദ്ധേയമാണ്. മൂക്കുത്തിയും മോതിരവും മാത്രമേ ആക്സസറീസ് ആയിട്ടുള്ളപ്പോഴും ലുക്കിന് കൂടുതൽ ആകർഷണം ലഭിക്കുന്നതിന് ഈ പാറ്റേണ്‍ കാരണമാകുന്നു.

achu-prayaga-4

വെള്ളം കെട്ടി നിർത്തിയ സ്റ്റുഡിയോയിലാണ് ഫോട്ടോഷൂട്ട് നടത്തുന്നത്. ഇത്തവണ ഡ്രൈ ഐസും കൂടി ഉപയോഗിച്ചിട്ടുള്ളതിനാൽ ഒരു ഫോഗ് രൂപപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ഫീലിൽ ഇതിന്റെ പ്രതിഫലനം വ്യക്തമാണ്. ‘‘പ്രയാഗയുമായി അഞ്ചു വർഷത്തെ പരിചയമുണ്ട്. മോഡലിങ്ങിൽ നിന്ന് സിനിമയിലേക്ക് വന്നിട്ടുള്ള താരമായതു കൊണ്ട് ഒത്തിരി കാര്യങ്ങളൊന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു’’– അച്ചു വ്യക്തമാക്കി.

ബോൾഡ് നിറങ്ങളിൽ സൂപ്പർ താരങ്ങള്‍ അണിനിരക്കുന്നതാണ് മനോരമ ഓൺലൈൻ കലണ്ടർ ആപ്പ് ഫോട്ടോഷൂട്ടിനെ ശ്രദ്ധേയമാക്കുന്നത്. കലണ്ടറിന് വേണ്ടി നടത്തിയ മെഗാസ്റ്റാർ മമ്മൂട്ടി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ, ടൊവീനോ തോമസ് എന്നിവരുടെ ഫോട്ടോഷൂട്ടും ‌ശ്രദ്ധ നേടിയിരുന്നു.

മനോരമ കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

ആൻഡ്രോയിഡ്, ഐഒഎസ് 

English Summary : Prayaga martin Photoshoot for Manorama Calendar App

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA