ഇന്തോ–വെസ്റ്റേൺ ബ്രൈഡൽ ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി; മേക്കോവർ ഇങ്ങനെ

bindu-panicker-daughter-kalyani-bridal-makeover
SHARE

ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ കല്യാണി. വിവാഹത്തിനും പാർട്ടികൾക്കും അനുയോജ്യമായ ഇന്തോ–വെസ്റ്റേൺ സ്റ്റൈലിലാണ് കല്യാണി തിളങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവറിനു പിന്നിൽ.

ഹാൻ ടോം എന്ന ഡിസൈനർ തയാറാക്കിയ പച്ച ലെഹങ്കയാണ് കല്യാണിയുടെ വേഷം. പാലക്കാ മാല, ജുംക, സ്വർണ വളകൾ എന്നിങ്ങനെ ട്രഡീഷനൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നു. ഒരു കയ്യിൽ സ്വർണ വളകളും പച്ച കുപ്പിവളകളും മിക്സ് ചെയ്ത് അണിഞ്ഞപ്പോൾ മറ്റേ കയ്യിൽ ഒറ്റ കാപ്പ് ആണ് ധരിച്ചത്.

kalyani-make-over-2

ആഭരണങ്ങളിൽ പരമ്പരാഗത തനിമ നിറയുമ്പോൾ മേക്കപ് മോഡേൺ സ്റ്റൈലിലാണ്. കല്യാണിയുടെ മുഖഛായ മാറാതെ ഫീച്ചേഴ്സിനെ ഹൈലൈറ്റ് ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഐ മേക്കപ്പിൽ കൂടുതൽ ശ്രദ്ധ നൽകികൊണ്ട് എച്ച്ഡി മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ലിപ് കളറിലും മറ്റും ന്യൂഡ് കൺസപ്റ്റ് പിന്തുടരുന്നു. സിംപിൾ ബൺ സ്റ്റൈലിലാണ് ഹെയർ. ഇന്തോ–വെസ്റ്റേൺ പാറ്റേൺ നിലനിർത്താനായി മുടി  വെള്ളപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

kalyani-makeover

‘‘കല്യാണിയുടെ ആദ്യത്തെ മേക്കോവർ ആണിത്. ഇതൊരു സിംപിൾ സ്റ്റൈൽ ആണ്. ടിപ്പിക്കൽ വധു കൺസപ്റ്റ് അല്ല. വിവാഹപാർട്ടികളിലെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ ഇൻഡോ–വെസ്റ്റേൺ സ്റ്റൈൽ’’– സജിത്ത്&സുജിത്ത് പറഞ്ഞു. ടിജെ വെഡ്ഡിങ് ഫിലിംസിനു വേണ്ടി ടിനു ജോൺ ആണ് ചിത്രങ്ങൾ പകർത്തിയത്. 

kalyani-makeover-1

English Summary : Kalyani B Nair Bridal Makeover 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA