ADVERTISEMENT

സാരികളോടുള്ള ബോളിവുഡ് താരം വിദ്യ ബാലന്റെ പ്രണയം ഫാഷൻ ലോകത്ത് പ്രശ്സതമാണ്. പുത്തൻ പരീക്ഷണങ്ങളിലൂടെ സാരിയിൽ വിസ്മയം തീർക്കുന്ന വിദ്യയുടെ പുതിയ ‘കണക്ക്’ കൂട്ടലും തെറ്റിയില്ല. കണക്കിലെ സൂത്രവാക്യങ്ങൾ നിറഞ്ഞ കറുപ്പ് സാരിയിലാണ് താരസുന്ദരി അടുത്തിടെ തിളങ്ങിയത്.

‘മനുഷ്യ കംപ്യൂട്ടർ’ എന്ന വിശേഷണം നേടിയ ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയായി വിദ്യയെത്തുന്ന സിനിമയുടെ പ്രചാരണർഥമുള്ള ചടങ്ങിലാണ് ഈ ഫാഷൻ പരീക്ഷണം. സംബാൽപുരി ബന്ദ സിൽക് സാരിയാണിത്. രാംകാന്ദ് മെഹർ എന്ന് നെയ്ത്തുകാരൻ ഒരു മാസത്തോളമെടുത്താണ് ഈ സാരി തയാറാക്കിയത്. 

പ്രാദേശിക നെയ്ത്തുകാർ തയാറാക്കുന്ന സാരികളാണ് അടുത്തിടെ എല്ലാ വേദികളും വിദ്യ ധരിക്കുന്നത്. ഇന്ത്യൻ കൈത്തറി മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രവൃത്തിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

English Summary : Vidya Balan' math equation saree gain attention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com