ADVERTISEMENT

രണ്ടാമതൊരു കുഞ്ഞിന് ജന്മം നൽകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. ഈ സന്തോഷത്തിനിടിയിലാണ് ഭർത്താവ് സൈഫ് അലിഖാന്റെ 50–ാം ജന്മദിനമെത്തിയത്. ചെറിയ രീതിയിൽ സംഘടിപ്പിച്ച ആഘോഷം സോഷ്യല്‍ ലോകത്ത് ശ്രദ്ധാ കേന്ദ്രമായത് കരീന കപൂർ ആയിരുന്നു.

പ്രിന്റഡ് സിൽക് കഫ്താൻ ആയിരുന്നു കരീനയുടെ വേഷം. ഒരു സ്റ്റേറ്റ്മെന്റ് ബെൽറ്റ് ഒപ്പം ധരിച്ചിരുന്നു. രജ്ദീപ് റണൗട്ട് ലേബലിൽ നിന്നുള്ള ഈ കഫ്താന്റെ വില 24,000 രൂപയാണ്. നോ മേക്കപ് ലുക്കും പോണി ടെയ്ൽ ഹെയർ സ്റ്റൈലുമായിരുന്നു പിന്തുടർന്നത്.

കരീനയുടെ കഫ്താന് അനുയോജ്യമായ നിറത്തിലുള്ള കുർത്തയായിരുന്നു സൈഫ് ധരിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങൾ കരീന ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. 

English Summary : Kareena Kapoor Fashion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com