ADVERTISEMENT

ലോക്ഡൗണിൽ ഫാഷൻ ലോകത്തിന് വീണ ഇടവേളയ്ക്ക് വിരാമമിട്ട് മലൈക അറോറ. ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക‌്ഷനിലുള്ള ഐവറി ലെഹങ്കയിലാണ് മലൈക തിളങ്ങിയത്. ലെഹങ്ക ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു.

സിൽവർ സീക്വിൻ ആവരണമുള്ള ലെഹങ്ക കോക്ക്ടൈൽ പാര്‍ട്ടിക്കും സംഗീത് ആഘോഷങ്ങൾക്കും അനുയോജ്യമായതാണ്. സ്ലീവ്‌ലസും നീണ്ട നെക്‌ലൈനോടും കൂടിയുള്ളതാണ്  ബ്ലൗസ്. തബാൻ എന്നാണ് മനീഷ് മൽഹോത്രയുടെ പുതിയ കലക്‌ഷന്റെ പേര്.

വജ്രം കൊണ്ടുള്ള നെറ്റിച്ചുട്ടി, കമ്മൽ, മരതകം പതിപ്പിച്ച മോതിരം, വള എന്നിവയാണ് ആക്സസറീസ്. ലെഹങ്കയുടെ പ്രണയാർദ്രവും ആഘോഷകരവുമായ അനുഭൂതി നിലനിർത്താൻ ആക്സസറീസിന് സാധിക്കുന്നു.

English Summary : Malaika Arora shines in lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com