ADVERTISEMENT

അനുഷ്ക ശർമ– വിരാട് കോലി ദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഹൃദ്യമായ ഒരു ചിത്രം പങ്കുവച്ചാണ് കോലി സന്തോഷ വാർത്ത പങ്കുവച്ചത്. ചിത്രത്തിൽ അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷൻ ലോകത്ത് ഇപ്പോൾ തരംഗം തീർക്കുകയാണ്.

കറുപ്പിൽ വെള്ള ഡോട്ടുകൾ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചത്. ഫുൾ സ്ലീവും റഫിൾ ഡീറ്റൈയ്‌ലിങ്ങുമുള്ള  ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലേബൽ നിക്കോളസിൽ നിന്നുള്ളതാണ്. ഗർഭകാലത്ത് വയർ വലുതാകുമ്പോൾ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ പാകത്തിൽ ഇലാസ്റ്റിക്കും നൽകിയിട്ടുണ്ട്. 45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. ആക്സസറീസ് ധരിക്കാതെ, മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക. 

ഞങ്ങൾ ഇനി മൂന്ന്, 2021 ജനുവരിയിൽ ആൾ എത്തും എന്നാണ് അനുഷ്കയുടെ ഗർഭവിവരം പങ്കുവച്ച് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സഹതാരങ്ങളും ആരാധകരുമുൾപ്പടെ നിരവധിപ്പേർ ഇവർക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തി. 2017 ലായിരുന്നു കോലി–അനുഷ്ക വിവാഹം.

English Summary : Anushka Sharma's maternity dress Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com