ADVERTISEMENT

ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെ അമ്പരിപ്പിക്കുന്നതാണ് ബോളിവുഡ് സുന്ദരി മലൈക അറോറയുടെ സ്റ്റൈൽ. കോവിഡിനെത്തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്കുശേഷം, കരീന കപൂർ, അമൃത അറോറ, മല്ലിക ഭട്ട്, നടാഷ പൂനവാല എന്നിവർക്കൊപ്പം സമയം ചെലവിടാനെത്തിയപ്പോഴും മലൈക പതിവു തുടർന്നു എന്നു മാത്രമല്ല, ഫാഷൻ ലോകത്തെ ഞെട്ടിക്കുകയും ചെയ്തു.

ഒരു വൈറ്റ് ക്ലാസി ടോപ്പിനൊപ്പം ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ സ്റ്റാര്‍ പ്രിന്‍റഡ് കുലോട്ട്സ് ആണ് മലൈക ധരിച്ചത്. ഏകദേശം 1.84 ലക്ഷം രൂപയാണ് ഈ സിൽക് കുലോട്ട്സിന്റെ വില. ചുവപ്പ്, ഓഫ് വൈറ്റ്, നീല എന്നീ നിറങ്ങളുള്ള കുലോട്ട്സ് സിൽക് സാറ്റിനില്‍ തയാറാക്കിയതാണ്. 

ഫ്രഞ്ച് ഫാഷൻ ബ്രാന്‍ഡായ ബാലൻസിയാഗയിൽ നിന്നുള്ള സ്നീക്കേഴ്സും മലൈക ധരിച്ചിരുന്നു. ഏകദേശം 42,000 രൂപയാണ് ഇതിന്റെ വില. 

താരസുന്ദരിമാരിൽ മലൈക തന്നെയായിരുന്നു ശ്രദ്ധ നേടിയത്. താരത്തിന്റെ വിലയേറിയ ഈ സ്റ്റൈൽ ഫാഷൻ ലോകത്ത് ചർച്ചയാവുകയും ചെയ്തു.

English Summary : Malaika Aroras expensive silk culottes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com