ADVERTISEMENT

പിങ്ക് നിറത്തിലുള്ള സ്യൂട്ട് ധരിച്ച്, സ്റ്റൈലിഷ് ലുക്കിൽ മെഗാസ്റ്റാർ - ജന്മദിനത്തിൽ മമ്മൂട്ടി പങ്കുവച്ച ചിത്രം ആരാധകരെ മാത്രമല്ല, ഫാഷൻ ലോകത്തെയും ത്രസിപ്പിച്ചു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലേതാണ് ആ ചിത്രം. താരങ്ങളെ മോഡലാക്കി, അടിയുറച്ചുപോയ ഫാഷന്‍ സങ്കൽപങ്ങളെ തകർക്കുന്ന ഫോട്ടോഷൂട്ടിലെ മെഗാസ്റ്റാറിന്റെ രണ്ടാമത്തെ ലുക്ക് ആണിത്.

 

mammootty-manorama-calendar-app-2

പെർഫക്ട് ആയി തയാറാക്കിയ സ്യൂട്ട് ആണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. എന്നാൽ സ്ത്രീകളുടെ നിറമായി കരുതപ്പെടുന്ന, സ്യൂട്ടുകളിൽ ഒരിക്കലും പരീക്ഷിക്കാത്ത പിങ്ക് നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലാക് പ്രിന്റഡ് ഡിസൈനുകളും സ്യൂട്ടിന്റെ പരമ്പരാഗത സങ്കൽപത്തിന് വെല്ലുവിളി ഉയർത്തുന്നു. വെയിസ്റ്റ് ബാൻഡ് ആണ് സ്യൂട്ടിലെ മറ്റൊരു ആകർഷണീയത. അലസമായാണ് വെയിസ്റ്റ് ബാൻഡ് കെട്ടിയിരിക്കുന്നത്. സ്യൂട്ടിന്റെ പോക്കറ്റിനോട് ചേർന്ന് കളർഫുൾ ഡീറ്റൈലിങ്ങ് നൽകിയിട്ടുണ്ട്. പിങ്ക് നിറം എടുത്തുകാണിക്കുന്നതിനായി ഓഫ് വൈറ്റ് ഷർട്ടാണ് കോട്ടിനുള്ളി‍ൽ ഉപയോഗിച്ചിരിക്കുന്നത്. നെറ്റിയുടെ ഭാഗത്ത് മാത്രം മുടി അലസമായി ഇട്ടിരിക്കുന്നു. ഈ സ്റ്റൈലിഷ് ഗെറ്റപ്പിൽ, വെള്ളത്തിൽ നഗ്നപാദനമായി അനായാസതയോടെ ഇരിക്കുന്ന മമ്മൂട്ടി.

mammootty-manorama-calendar-app-3

 

mammootty-manorama-calendar-app-4

ഏതു നിറവും യോജിക്കുന്ന, ഏതു വസ്ത്രത്തിലും തിളങ്ങുന്ന മമ്മൂട്ടിയിലെ അപൂർവതയാണ് ഇത്തരമൊരു പരീക്ഷണത്തിന് കരുത്തേകിയതെന്ന് ഫോട്ടോഷൂട്ടിന്റെ കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്കർ അച്ചു പറയുന്നു. ‘‘ഇത്തരം ബ്രൈറ്റ് കളറുകളോ, ഡിസൈനുകളോ ഒന്നും സാധാരണ ഗതിയിൽ സ്യൂട്ടിന് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നില്ല. ഔദ്യോഗിക സന്ദർഭങ്ങളിൽ മാത്രമല്ല, പാർട്ടികളിലും സ്യൂട്ടുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും ഉറച്ചു പോയ ചിന്തകൾ ഇത്തരം നിറങ്ങൾ ഉപയോഗിക്കുന്നതിനെ തടഞ്ഞു നിർത്തുന്നു. പലർക്കും പിങ്ക് പെൺകുട്ടികളുടെ മാത്രം നിറമാണ്. എന്നാൽ ഫാഷന് അങ്ങനെ ഒന്നില്ല, അതിന്റെ ആവശ്യവുമില്ല. ഇക്കാര്യം ഉറപ്പിച്ചു പറയുന്നതുകൂടിയാണ് മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഈ ഫോട്ടോഷൂട്ട്’’- അച്ചു പറഞ്ഞു.

View this post on Instagram

Thank you all !! 🤗🤗

A post shared by Mammootty (@mammootty) on

 

സ്റ്റൈലിസ്റ്റ് അമ‍ൃതയാണ് കോസ്റ്റ്യൂം തയാറാക്കിയത്. കേരളത്തിൽ അത്രയേറെ പ്രചാരം നേടാത്ത ലിനൻ മിക്സ് ആയ ഒരു മെറ്റീരിയൽ ആണിത്. ബെംഗളൂരുവിൽ നിന്നാണ് വാങ്ങിയത്. വെള്ളം കെട്ടിനിർത്തിയ സ്റ്റുഡിയോയിൽ, വൺ സൈഡ് ലൈറ്റിങ് ചെയ്തായിരുന്നു ഫോട്ടോഷൂട്ട്. ഈ ചിത്രം എന്തുകൊണ്ടാണ് ഇത്ര ഭംഗിയായത് എന്നു ചോദിച്ചാൽ മമ്മൂക്കയുടെ ഫിസിക്കൽ ഫിറ്റ്നസ് എന്നാണ് ഉത്തരം. ആ ഗാംഭീര്യവും പ്രൗഢിയുമെല്ലാം ചിത്രത്തിൽ കാണാം. വളരെ താൽപര്യത്തോടും സന്തോഷത്തോടും കൂടിയാണ് അദ്ദേഹം ഫോട്ടോഷൂട്ടിന്റെ ഭാഗമായതെന്നും അച്ചു പറയുന്നു. 

 

മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി സോളിഡ് യെല്ലോ സ്യൂട്ടിൽ നടത്തിയ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടും തരംഗം തീർത്തിരുന്നു. വളരെയേറെ ശ്രദ്ധിക്കപ്പെട്ട ആ ഫോട്ടോഷൂട്ടിനു പിന്നാലെ, പിറന്നാൾ ദിനത്തിലെത്തിയ പുത്തൻ ചിത്രവും അഭിനന്ദനങ്ങൾ നേടുകയാണ്.

 

ബോൾഡ് ആൻ‍ഡ് ബ്രൈറ്റ് നിറങ്ങളിൽ താരങ്ങൾ അണിനിരക്കുന്നതാണ് മനോരമ ഓൺലൈൻ കലണ്ടർ ആപ്പ് ഫോട്ടോഷൂട്ടിനെ വ്യത്യസ്തമാക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ മ‍ഞ്ജു വാര്യർ, ടൊവീനോ തോമസ്, സാനിയ ഇയ്യപ്പൻ, നിഖില വിമൽ, പ്രയാഗ മാർട്ടിൻ എന്നിവർ ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു. 

മനോരമ കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക : ആൻഡ്രോയിഡ്, ഐഒഎസ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com