ADVERTISEMENT

ശക്തമായ നിലപാടുകൾകൊണ്ടും ബോൾഡ് ആറ്റിറ്റ്യൂഡ് കൊണ്ടും ബോളിവുഡ് താരം കങ്കണ റനൗട്ട് ഏറെ ആരാധകരെ നേടിയിട്ടുണ്ട്. എന്നും പുതുപുത്തൻ ഫാഷൻ ട്രെൻഡ്സിനെ ഫോളോ ചെയ്യാനിഷ്ടപ്പെടുന്ന കങ്കണയുടെ ഇഷ്ടവസ്ത്രങ്ങൾ ഗൗണുകളും ലോ നെക്ക് ലൈൻ ഡ്രസ്സുകളുമാണ്. പക്ഷേ അടുത്തിടെയായി കങ്കണയ്ക്ക് ഏറെയിഷ്ടവും ആരാധനയും തോന്നിയത് സാരികളോടാണ്.

എയർപോർട്ടിലോ റെഡ്കാർപ്പറ്റിലോ ആകട്ടെ എലഗൻസ് ഒട്ടും ചോരാതെ തന്റേതായ ശൈലിയിൽ സാരിയിൽ സുന്ദരിയായിരിക്കാൻ കങ്കണ ശ്രദ്ധിക്കാറുണ്ട്. ഹെയർസ്റ്റൈലും മേക്കപ്പും ഒട്ടും മുന്നിട്ടു നിൽക്കാതെ സാരി ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ സ്റ്റൈൽ ചെയ്യുന്നതാണ് കങ്കണയുടെ രീതി. സാരികളിൽ തന്നെ സിൽക് സാരികളോടാണ് താരത്തിന് പ്രിയം കൂടുതല്‍.

Kangana-Ranaut-saree-2

പൗഡർ ബ്ലൂ സാരിയിൽ ഫാഷൻ സെൻസിനോട് പൂർണ്ണമായും നീതിപുലർത്തുന്ന നിലപാടാണ് കങ്കണ സ്വീകരിച്ചത്. നിറങ്ങളുടെ ബഹളങ്ങളില്ലാത്ത ഔട്ട്ഫിറ്റിൽ മുടി പുറകിലേക്ക് സ്ലീപ് ബൺ രീതിയിൽ കെട്ടിവച്ച് സാരിയുടെ ബോർഡറിന് ചേരുന്ന നിറത്തിലുള്ള നേവി ബ്ലൂ ബ്ലൗസ് ധരിച്ച് കഴുത്തിൽ ചോക്കറും കാതുകളിൽ അതിനു ചേരുന്ന കമ്മലും ധരിച്ചാണ് കങ്കണ തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് വ്യക്തമാക്കിയത്.

Kangana-Ranaut-saree

ഗോൾഡൻ സാരിയിൽ നടത്തുന്ന പരീക്ഷണങ്ങളാണ് കങ്കണയെ സാരിപ്രേമികളുടെ പ്രിയതാരമാക്കുന്നത്. ആഘോഷം ഏതുതന്നെ ആയിക്കൊള്ളട്ടെ ഗോൾഡൻ സാരിയിലുള്ള ഔട്ട്ഫിറ്റുകളിൽ കങ്കണ മിന്നിച്ചിരിക്കും. ഗോൾഡൻ സാരിയും സബ്റ്റിൽ ബ്ലൗസും ധരിച്ച് കടുംചുവപ്പ് ലിപ്സ്റ്റിക്കണിഞ്ഞെത്തിയാൽ എല്ലാ കണ്ണുകളും കങ്കണയിലേക്കെത്തുമെന്നുറപ്പാണ്.

kangana-ranaut-style-statement-in-saree

സിൽക്ക് സാരികളെക്കുറിച്ച് പറയുമ്പോൾ കാൻ ഫെസ്റ്റിവലിൽ കങ്കണയണിഞ്ഞ ഗോൾഡ് കാഞ്ചീവരം സാരിയെക്കുറിച്ച് പറയാതാരിക്കാനാവില്ല. കോർസെറ്റും ഗ്ലൗസും അണിഞ്ഞ് പാരമ്പര്യത്തിൽ അൽപം മോഡേൺ ടച്ച് കൂടി ഉൾപ്പെടുത്തിയാണ് കങ്കണ അന്ന് സാരി ധരിച്ചത്. 

Kangana-Ranaut-saree-1

വൈറ്റ് ഫുൾസ്ലീവ്  ഹൈനെക്ക് ബ്ലൗസിനൊപ്പം ഒൻപതുമുഴം നീളമുള്ള ഗോൾഡൻ സാരിയണിഞ്ഞ കങ്കണ ലുക്കിനെക്കുറിച്ച് പറഞ്ഞുകൊണ്ട് തൽക്കാലം കങ്കണയുടെ സാരിപ്രേമത്തെക്കുറിച്ചുള്ള കഥകളവസാനിപ്പിക്കാം. 

English Summary : Kangana Ranaut style statement 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com