രൺബീറിന്റെ സഹോദരിയുടെ ജന്മദിനാഘോഷം; ആലിയ തിളങ്ങിയത് 62000 രൂപയുടെ ഡ്രസ്സിൽ

alia-bhatt-wore-semi-sheer-dress-at-riddhima-kapoor-s-birthday-bash
SHARE

കാമുകൻ രൺബീർ കപൂറിന്റെ സഹോദരി റിധിമ കപൂറിന്റെ ജന്മദിനത്തിൽ ഷോർട് ഡ്രസ്സിൽ തിളങ്ങി ആലിയ ഭട്ട്. ഓസ്ട്രേലിയൻ ഫാഷൻ ബ്രാൻഡായ സിമ്മർമാനിൽ നിന്നുള്ള ഡ്രസ്സ് ആണിത്. മുംബൈയിൽ തിങ്കളാഴ്ച ആയിരുന്നു ജന്മദിനാഘോഷം.

ഫ്ലോറൽ ഡിസൈനോടു കൂടിയ പിങ്ക് ഡ്രസ് ആണിത്. ലേസ് ഡീറ്റൈലിങ് ആണ് ഈ ഡ്രസ്സിന്റെ സവിശേഷത. ‘V’ നെക്‌ലൈനും റഫിൾസ് ഉള്ള ലോങ് സ്ലീവും ഡ്രസ്സിന് മികവേകുന്നു. 850 അമേരിക്കന്‍ ഡോളർ (ഇന്ത്യൻ രൂപയിൽ 62,617) രൂപയാണ് ഡ്രസ്സിന്റെ വില. 

സിമ്മർമാന്റെ 2018 റിസോർട്ട് കലക്‌ഷനിലുള്ള ഈ ഡ്രസ് അതേ വർഷം തന്നെ ആലിയ സ്വന്തമാക്കിയിരുന്നു. സുഹൃത്ത് ആകാൻഷ രഞ്ജന്റെ 2018 ലെ ജന്മദിന പാർട്ടിക്ക് ഈ വസ്ത്രമാണ് ആലിയ ധരിച്ചത്. 

dress-1

താരസുന്ദരിമാരായ ശ്രദ്ധ കപൂറിനും മലൈക അറോറയ്ക്കും ഇതേ മോഡൽ ഡ്രസ്സുണ്ട്. 2018 ൽ ഇരുവരും അതു ധരിച്ച് പൊതുവേദിയിൽ എത്തി ശ്രദ്ധ നേടിയിരുന്നു.

English Summary : Alia Bhatt in Rs 62k semi-sheer dress

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA