ADVERTISEMENT

സോക്സ് നിർമാണത്തിനുശേഷമുള്ള പാഴ്‌ത്തുണികൾ ഉപയോഗിച്ച് നിർമിച്ച ലെഹങ്കയിൽ തിളങ്ങി ആതിയ ഷെട്ടി. കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയ ലാക്മേ ഷാഷൻ വീക്കിൽ, സസ്റ്റൈനബിൾ ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ചാണ് ഐഷ റാവു ഡിസൈൻ ചെയ്തത ലെഹങ്കയിൽ ആതിയ എത്തിയത്. 

വിവിധ നിറങ്ങൾ ചേരുന്നതും ഫ്ലോറൽ എബ്രോയട്രിയുടെ മികവും ലെഹങ്കയെ മനോഹരമാക്കുന്നു. ഫുൾസ്ലീവും നെക്‌ലൈനുമാണ് ചോളിയുടെ ഹൈലൈറ്റ്. സിംപിൾ മേക്കപ്പ് ആണ് ചെയ്തത്. നീല നിറത്തില്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള കമ്മലുകളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.

ഐഷ റാവുവിന് വേണ്ടി സസ്റ്റൈനബിൾ ഫാഷൻ എന്ന ആശയം ഉൾകൊണ്ട് ഫാഷൻ വീക്കിന്റെ ഭാഗമാകാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആതിയ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു. 

English Summary : Athiya Shetty’s Colourful Lehenga made of sock waste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com