ADVERTISEMENT

വിവാഹനിശ്ചയ ദിവസം പകർത്തിയ ചിത്രങ്ങള്‍ പങ്കുവച്ച തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ. 2020 ജൂണിലായിരുന്നു കാജലിന്റെയും ഗൗതം കിച്ച്ലുവിന്റെയും വിവാഹനിശ്ചയം. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത് മഞ്ഞ സാരിയാണ് കാജൽ അന്നു ധരിച്ചത്. 

ഷീർ സാരിക്കൊപ്പം സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത സാരിയിലും ബ്ലൗസിലും കാണാം. ഓഫ് വൈറ്റ് നിറത്തിലുള്ള ഷെർവാണിയാണ് ഗൗതത്തിന്റെ വേഷം. ഇരവരും അനുയോജ്യമായ മാസ്ക്കുകളും ധരിച്ചിട്ടുണ്ട്. 

അന്നു തനിക്ക് വസ്ത്രം ഡിസൈൻ ചെയ്തതിന് മനീഷ് മൽഹോത്രയോട് നന്ദി പറയുന്ന ഒരു കുറിപ്പും താരം പങ്കുവച്ചു. ലോക്ഡൗൺ ശക്തമായ നടപ്പിലാക്കപ്പെട്ട ജൂൺ മാസത്തിൽ ഏറെ കഷ്ടപ്പെട്ട് തനിക്കുവേണ്ടി വസ്ത്രം ഡിസൈൻ ചെയ്തിനാണ് കാജൽ നന്ദി അറിയിച്ചത്. ‘‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനീഷ് മൽഹോത്ര. ഇത്രയും മനോഹരമായ സാരി എനിക്ക് ഒരുക്കി തന്നതിന് നിങ്ങൾക്കും ടീമിനും നന്ദി. ലോക്ഡൗണ്‍ ശക്തമായി നടപ്പിലായിരുന്ന ജൂൺ മാസത്തിൽ, ഒന്നും സാധ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് അതു നിങ്ങൾ ചെയ്തത്. നിങ്ങളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും ഞാൻ‌ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. ഒരുപാട് സ്നേഹം’’– കാജൽ കുറിച്ചു.

kajal-aggarwal-1

ഒക്ടോബർ 30 വെള്ളിയാഴ്ച മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു കാജലിന്റെ വിവാഹം. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ ലെഹങ്കയായിരുന്നു കാജലിന്റെ വിവാഹവസ്ത്രം. 20 പേർ ഒരു മാസത്തോളം കൊണ്ടാണ് ലെഹങ്ക ഒരുക്കിയത്. 

kajal-aggarwal-2

 English Summary : Kajal Aggarwal in Manish Malhotra Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com