സമാന്തയുടെ ഈ സാരിക്ക് ഒരു പ്രത്യേകതയുണ്ട്

HIGHLIGHTS
  • സാഖി എന്ന പേരിൽ സ്വന്തം ഫാഷൻ ലേബലിന് താരം തുടക്കമിട്ടിരുന്നു
samantha-akkinenis-shines-in-self-designed-sari
SHARE

അഭിനയം കൊണ്ടുമാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും നിരവധി ആരാധകരെ നേടിയിട്ടുള്ള താരമാണ് സമാന്ത. എന്നാൽ മനോഹരമായ വസ്ത്രം ധരിക്കാന്‍ മാത്രമല്ല, ഡിസൈൻ ചെയ്യാനും തനിക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഒരു മാസികയുടെ ഫോട്ടോഷൂട്ടിന് സ്വന്തമായി ഡിസൈൻ ചെയ്ത സാരിയാണ് സമാന്ത ഉപയോഗിച്ചത്.

അടുത്തിടെ സാഖി എന്ന പേരിൽ സ്വന്തം ഫാഷൻ ലേബലിന് താരം തുടക്കമിട്ടിരുന്നു. ഈ ലേബലിനു വേണ്ടി ഡിസൈന്‍ ചെയ്ത സാരിയാണ് സമാന്ത ധരിച്ചത്. ഈ പോളി ചന്ദേരി സാരി പീച്ച് നിറത്തിലുള്ളതാണ്. ഗോൾഡൻ ചെക്കുകള്‍ സാരിയിൽ ഉടനീളമുണ്ട്. ബോർഡറിൽ ഗോൾഡ് ലേസ്  ചേർത്തിരിക്കുന്നു. ഫങ്ഷനുകളില്‍ ശ്രദ്ധ നേടാൻ പാകത്തിലാണ് ഡിസൈൻ. 

വെള്ള നിറത്തിലുള്ള ലൂസ് ഹാഫ് സ്ലീവ് ബ്ലൗസ് ആണ് സമാന്ത പെയർ ചെയ്തത്. പിങ്ക് നിറത്തിലുള്ള പൈപ്പിങ് ആണ് ബ്ലൗസിന്റെ മറ്റൊരു പ്രത്യേകത. മനോഹരമായ ജുംകാസും മെസ്സി ബൺ സ്റ്റൈലിലുള്ള മുടിയും ലുക്കിന് പൂർണത നൽകി. 

English Summary : Samantha Self designed saree

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA