ADVERTISEMENT

സഹോദരന്റെ വിവാഹത്തിന് ലെഹങ്കയിൽ മനംകവർന്ന് ബോളിവുഡ് താരസുന്ദരി കങ്കണ റണൗട്ട്. കങ്കണയുടെ സഹോദരൻ അക്ഷത്തിന്റെ വിവാഹം രാജസ്ഥാനിലെ ഉദയ്പുരിൽവച്ചാണ് നടന്നത്. അതിസുന്ദരിയായി എത്തിയ കങ്കണയായിരുന്നു ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം.

വിവിധ നിറങ്ങളുടെ പ്രൗഢി നിറയുന്നതായിരുന്നു കങ്കണയുടെ ഗുജറാത്തി ബാന്ദ്നി ലെഹങ്ക. സുഹൃത്തും ഡിസൈനറുമായ അനുരാധ വകിൽ ആണ് ഈ ലെഹങ്ക ഡിസൈൻ ചെയ്തത്. വിദഗ്ധരായ തൊഴിലാളികൾ 14 മാസം കൊണ്ടാണ് ലെഹങ്ക പൂർത്തിയാക്കിയത്.

മരിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത കൈത്തറി വ്യവസായത്തെ പിന്തുണയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കങ്കണ സമൂഹമാധ്യമത്തിൽ കുറിച്ചു. രാജകീയ ലുക്കിന് പൂർണത നൽകുന്ന ആഭരണങ്ങളാണ് കങ്കണ ആക്സസറൈസ് ചെയ്തത്. സബ്യസാചി മുഖർജിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ആഭരണങ്ങൾ.

kangana-r-2

ലാവണ്ടർ നിറത്തിലുള്ള ഷെർവാണിയാണ് കങ്കണയുടെ സഹോദരൻ അക്ഷത് ധരിച്ചത്. പിങ്ക് ലെഹങ്കയായിരുന്നു വധു റിട്ടുവിന്റെ വേഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

English Summary : kangana Ranaut shines in brother' wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com