വെള്ള സൽവാറിൽ അതിസുന്ദരി; നിറവയറുമായി കരീന കപൂർ

HIGHLIGHTS
  • ദീപാവലി ആഘോഷിക്കാനാണ് മാനേജർ പൂനം ദമാനിയയുടെ വീട്ടിലെത്തിയത്
  • അമ്മ ബബിതയും സുഹൃത്ത് മസബയും ഒപ്പമുണ്ടായിരുന്നു
kareena-kapoor-maternity-fashion
SHARE

രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരസുന്ദരി കരീന കപൂർ. മെറ്റേണിറ്റി കാലം ആസ്വദിക്കുന്നതിനിടയിൽ ഫാഷനിലും താരസുന്ദരി ശ്രദ്ധിക്കുന്നുണ്ട്. ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങളിലാണ് കരീന ഫാഷനിസ്റ്റകളടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 

വെള്ള സൽവാറും ചുവപ്പ് ദുപ്പട്ടയും ധരിച്ചുള്ള കരീനയുടെ ചിത്രങ്ങളാണ് ഇക്കൂട്ടത്തിൽ പുതിയത്. ദീപാവലി ആഘോഷിക്കാൻ മാനേജർ പൂനം ദമാനിയയുടെ വീട്ടിലെത്തിയപ്പോഴാണ് താരസുന്ദരി ട്രഡീഷനൽ ലുക്കിൽ തിളങ്ങിയത്. അമ്മ ബബിതയും സുഹൃത്തും ഫാഷൻ ഡിസൈനറുമായ മസബ ഗുപ്തയും കരീനയ്ക്കൊപ്പം എത്തിയിരുന്നു.

സിംപിൾ സ്റ്റൈലിനേക്കാൾ താരത്തിന്റെ നിറവയറാണ് ശ്രദ്ധ നേടിയത്. ആരാധകരുടെ കമന്റുകളിൽ കൂടുതലും കരീന–സെയ്ഫ് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനെ സംബന്ധിച്ചുള്ളതായിരുന്നു. ഗർഭകാലമായതുകൊണ്ടു പരമാവധി സന്തോഷമായിരിക്കാനായി ഒട്ടുമിക്ക ആഘോഷങ്ങളും കരീന സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ എല്ലാം വീട്ടില്‍വച്ച് വളരെ കുറച്ച് അതിഥികളുടെ സാന്നിധ്യത്തിലാണ് എന്നു മാത്രം. 

അടുത്തിടെ വീട്ടില്‍ ഹാലോവീൻ പാർട്ടി നടത്തിയിരുന്നു. അന്ന് കരീന ധരിച്ച ചെരിപ്പ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു ആ ചെരിപ്പിന്റെ വില.

English Summary : Kareena Kapoor's Mini diwali Celebrations

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA