മഞ്ഞ സാരിയിൽ മനംകവര്‍ന്ന് ജാൻവി കപൂര്‍ ; ചിത്രങ്ങൾ

HIGHLIGHTS
  • മനീഷ് മൽഹോത്ര കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി
janhvi-kapoor-flaunts-in-yellow-saree
SHARE

സാരി പോലെ ജാൻവി കപൂറിന് യോജിക്കുന്ന വസ്ത്രമില്ലെന്നാണ് ആരാധകരുടെ പക്ഷം. സാരിയിൽ ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങള്‍ നേടി ജാൻവി പലപ്പോഴായി അത് സത്യമാണെന്ന് തെളിയിച്ചിട്ടുമുണ്ട്. ദീപാവലി ആഘോഷങ്ങൾക്കു വേണ്ടി ഒരുങ്ങിയപ്പോഴും പ്രതീക്ഷിച്ചതുപോലെ സാരി തന്നെയാണ് താരസുന്ദരി തിരഞ്ഞെടുത്തത്.

jhanvi-kapoor-2

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ ‘റുഹാനിയത്ത്’ എന്ന് കലക്‌ഷനിൽ നിന്നുള്ള മഞ്ഞ സാരിയാണ് ജാൻവി ധരിച്ചത്. ആഘോഷങ്ങൾക്കു വേണ്ടി പ്രത്യേകം അവതരിപ്പിച്ച കലക്‌ഷനാണ് റുഹാനിയത്ത്. പരമ്പരാഗത എംബ്രോയ്ഡറി രീതിയായ ‘സറി’യാണ് ഈ സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. 

ബ്ലൗസിലും എംബ്രോയ്ഡറിയുടെ പ്രൗഢി നിറയുന്നതിനാൽ ആഭരണങ്ങളിൽ മിതത്വം പാലിച്ചിട്ടുണ്ട്. മനീഷ് മൽഹോത്ര കലക്‌ഷനിൽ നിന്നു തന്നെയുള്ള ഒരു കമ്മല്‍ മാത്രമാണ് ആക്സസറി. മുടിയുടെ ഭംഗി വ്യക്തമാക്കുന്ന ഫ്രീ സ്റ്റൈൽ ആണ് പിന്തുടർന്നത്. ജാൻവിയുടെ ഈ ഫെസ്റ്റീവ് ലുക്കിന് മികച്ച അഭിപ്രായമാണ് ആരാധകർ നൽകുന്നത്.

അച്ഛന്‍ ബോണി കപൂറിനും സഹോദരി ഖുഷിക്കും ഒപ്പമുള്ള ചിത്രങ്ങളും ജാൻവി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 

English Summary : Janhvi Kapoor Diwali fashion

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA