സബ്യസാചി സാരിക്കൊപ്പം ഹിമാചൽ തൊപ്പി; സ്റ്റൈലിലും പിടികൊടുക്കാതെ കങ്കണ

HIGHLIGHTS
  • കങ്കണയുടെ മാതാപിതാക്കളുടെ സമ്മാനമാണ് ഈ സാരി
kangana-ranaut-wear-the-sari-with-himachal-cap
SHARE

വിവാദങ്ങൾ ഒരു വശത്ത് ചൂടുപിടിച്ച് നിൽക്കുമ്പോൾ ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് തരംഗം തീർക്കുക. ഇതാണ് ബോളിവുഡിന്റെ സെൻസേഷനൽ സ്റ്റാർ കങ്കണയുടെ സ്റ്റൈല്‍. സഹോദരൻ അക്ഷത്തിന്റെ കല്യാണ തിരക്കിലാണ് കങ്കണ. വിവാദ പ്രസ്താനവനകൾക്ക് ഇടവേള വന്നെങ്കിലും കങ്കണയുടെ ഫാഷൻ പരീക്ഷണങ്ങൾ വർധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. 

അക്ഷത്തിന്റെ വിവാഹദിനത്തിൽ അതിമനോഹരമായ ലെഹങ്കയിൽ തിളങ്ങിയ കങ്കണ വീണ്ടുമൊരു പരീക്ഷണവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ഇളം തവിട്ടു നിറത്തിലുള്ള സാരിയാണ് വിവാഹസത്കാരത്തിന് കങ്കണ ധരിച്ചത്. ഗോൾഡൻ എംബ്രോയ്ഡറിയാണ് സാരിയുടെ ഹൈലൈറ്റ്. മാതാപിതാക്കളാണ് കങ്കണയ്ക്ക് ഈ സാരി സമ്മാനിച്ചത്. 

എന്നാൽ സാരിക്കൊപ്പം പരമ്പരാഗത ശൈലിയിലുള്ള ഹിമാചൽ തൊപ്പിയും ഷോളുമാണ് ധരിച്ചാണ് കങ്കണ ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്. സ്വദേശമായ ഹിമാചലിനോടുള്ള സ്നേഹം വ്യക്തമാക്കാനാണ് താരസുന്ദരി ഇത്തരമൊരു സ്റ്റൈൽ പരീക്ഷിച്ചത്. എന്തായാലും അസാധാരണമായ ഈ ഫ്യൂഷൻ ശ്രദ്ധ നേടി. 

English Summary : Kangana Ranaut just showed us a new way to wear the sari with Himachali cap and shawl

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA