ലെഹങ്കയിൽ രാജകീയ പ്രൗഢിയോടെ മലൈക ; ചിത്രങ്ങൾ

HIGHLIGHTS
  • അനാമിക ഖന്നയാണ് ഈ ലെഹങ്ക ഡിസൈൻ ചെയ്തത്
malaika-arora-latest-photoshoot-goes-viral
SHARE

ഫാഷൻ ഗെയിമിൽ ബോളിവുഡിലെ താരറാണിമാരും യുവസുന്ദരികളും ഒരുപോലെ മത്സരിക്കുന്നത് മലൈക അറോറയോടാണ്. 46–ാം വയസ്സിലും താരം തന്റെ ഫാഷൻ മാജിക് തുടരുകയാണ്. അനാമിക ഖന്ന ഡിസൈൻ ചെയ്ത് ലെഹങ്കയിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളാണ് ഫാഷനിസ്റ്റകളുടെ മനംകവർന്നിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ചോളിയും സിൽവർ എംബ്രോയ്ഡറിയുടെ മനോഹാരിതയുള്ള കറുപ്പ് ബ്ലൗസുമാണ് താരത്തിന്റെ വേഷം. ദുപ്പട്ടയിൽ ഫ്ലോറൽ എംബ്രോയ്ഡറി അഴകു വിടർത്തുന്നു. 

ഹെവി ലുക്കിലുള്ള ട്രഡീഷനൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. ബൺ സ്റ്റൈലിലുള്ള മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. വസ്ത്രത്തിലും സ്റ്റൈലിലും പശ്ചാത്തലത്തിലും രാജകീയത നിറയുന്നു. 

ഫോട്ടോഷൂട്ടിലെ ഏതാനും ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മലൈകയുടെ ബോഡി ഫിറ്റ്നസിനും പ്രാധാന്യം നൽകിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. 

English Summary : malaika Arora latest photoshoot goes viral

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA