ADVERTISEMENT

ബോളിവുഡിന്റെ പ്രിയതാരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ ഫാഷന്‍ ലോകത്തിന് ഏറെ പ്രിയപ്പെട്ടവളാണ്. അസാധ്യമായ ഫാഷൻ സ്റ്റേറ്റ്മെന്റുകളുമായി ഷനായ ഫാഷനിസ്റ്റകളെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു സിംപിൾ ലുക്കുള്ള താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.

ഒരു എത്‌നിക് ഷറാറ സെറ്റ് ആണ് ഷനായ ധരിച്ചത്. എംബ്രോയ്ഡറിയും ഹാർട്ടര്‍ നെക്കുമാണ് വെള്ള നിറത്തിലുള്ള ടോപ്പിനെ സ്റ്റൈലിഷ് ആക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ അർപിത മേത്തയാണ് ഈ കോസ്റ്റ്യൂം ഡിസൈൻ െചയ്തത്. കാഴ്ചയിൽ സിംപിൾ ആണെങ്കിലും 1.68 ലക്ഷം രൂപയാണ് ഈ ഷറാറ സെറ്റിന്റെ വില. 

മിനിമൽ മേക്കപ്പും ലൂസ് കേൾ ഹെയർസ്റ്റൈലും ചേർന്നതോടെ ഷനായയുടെ ഈ ലുക്ക് ആരാധകരുടെ ഹൃദയം കവർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com