ADVERTISEMENT

കോട്ടയം ലേഡീസ് സർക്കിൾ 48 സംഘടിപ്പിക്കുന്ന കേരളത്തിലെ പ്രശസ്ത ഡിസൈനര്‍ എക്‌സിബിഷനുകളിലൊന്നായ ഉത്സവ്, കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കും. utsavstore.in എന്ന വെബ്‌സൈറ്റിലൂടെ ഡിസംബർ 12 മുതൽ മൂന്നു മാസമാണ് പ്രദർശനം. നടി കനി കുസൃതിയാണ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രേണു ജേക്കബ് ഉപ്പൂട്ടില്‍ ആയിരുന്നു വിശിഷ്ടാതിഥി. രാജ്യത്തെ 35 പ്രമുഖ ഡിസൈനര്‍മാരാണ് വൈവിധ്യമാര്‍ന്ന ശേഖരവുമായി ഉത്സവ് 15-ാം പതിപ്പിന്റെ ഭാഗമാകുന്നത്. 

Ulsav-Kani

ഫാഷന്‍ പ്രേമികളായ ഉപഭോക്താക്കളുടെ അഭിരുചിക്കും സ്‌റ്റൈലിനും ഇണങ്ങുന്ന സാരികള്‍, കുര്‍ത്തികള്‍, പാശ്ചാത്യ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, ആയുര്‍വേദ സൗന്ദര്യവർധക ഉത്പന്നങ്ങൾ എന്നിവ പ്രദർശനത്തിനുണ്ട്. പുതുമയും തനിമയും അടിസ്ഥാനമാക്കിയാണ് ഡിസൈനർമാരെ ഉത്സവിന്റെ സംഘാടകർ പ്രദർശനത്തിലേക്കു തിരഞ്ഞെടുത്തത്. 

ulsav-3

ta.da, എൻ.സി ജോണ്‍ & സണ്‍സ് എന്നിവര്‍ തങ്ങളുടെ ക്രിസ്മസ് തീമിലുള്ള ഗൃഹാലങ്കാര വസ്തുക്കളാകും ഈ മാസം അവതരിപ്പിക്കുക. ലാക്മേ ഫാഷന്‍ വീക്കിലുള്‍പ്പെടെ തങ്ങളുടെ കലക്‌ഷൻ അവതരിപ്പിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഡിസൈനര്‍മാരായ ചിരാഗ് നൈനാനി, ഭൂസത്വ എന്നിവർ ഇത്തവണ പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നുണ്ട്. കോവിഡ് മഹാമാരിമൂലം ജനങ്ങള്‍ക്ക് ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങാനായി സംസ്ഥാനം വിട്ട് പുറത്തേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഇക്കാര്യം ഉൾക്കൊണ്ടാണ് സംഘാടകർ ഡിസൈനർമാരെ തീരുമാനിച്ചത്. പ്രീതി പ്രശാന്ത്, സമന്‍, ജുവാനിത, വില്ലേജ് സ്റ്റോര്‍ തുടങ്ങിയവരുടെ ഫെസ്റ്റിവ് വെയറുകൾ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, അനായാസം ഉപയോഗിക്കാനാകുന്ന രീതിയിലാണ് utsavstore.in വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾ വിഭാഗം തിരിച്ചും ഡിസൈനര്‍മാരുടെ നിര അനുസരിച്ചും തിരഞ്ഞെടുക്കാം.

ulsav-2

ലേഡീസ് സർക്കിൾ ഇന്ത്യയുടെ കോട്ടയം ചാപ്റ്ററായ കോട്ടയം ലേഡീസ് സര്‍ക്കിള്‍ 48 ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി എല്ലാ വര്‍ഷവും ഉത്സവ് പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ അടിസ്ഥാന ജീവിതസൗകര്യങ്ങളില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഈ സംരംഭത്തിലൂടെ മാത്രം  ഒരു കോടി രൂപയുടെ പദ്ധതികള്‍ കോട്ടയം ലേഡീസ് സര്‍ക്കിള്‍ 48 നടപ്പിലാക്കിയിട്ടുണ്ട്. ക്ലാസ്‌മുറികളുടെയും ശുചിമുറികളുടെയും നിര്‍മാണം, പുനരുദ്ധാരണം, സ്ത്രീശാക്തീകരണം, വിദ്യാർഥികൾക്കും പ്രായമായവർക്കുമുള്ള സഹായങ്ങൾ എന്നിങ്ങനെ നീളുന്നു സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങൾ. utsavstore.in ലൂടെ നടത്തുന്ന ഓരോ പര്‍ച്ചേസിന്റെയും നിശ്ചിത വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങൾക്ക് സംഭാവന ചെയ്യുകയാണ്. അതിനാൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള അവസരംകൂടിയാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.

ulsav-5

English Summary : Utsav, one of the most popular designer exhibitions in Kerala is going online this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com