കോവിഡിലും തളരാതെ കയ്‌ലി ജെന്നർ; 2020ലെ പ്രതിഫലം 4338 കോടി രൂപ !

HIGHLIGHTS
  • അമേരിക്കൻ റാപ്പർ കാനി വെസ്റ്റ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്
kylie-jenner-tops-the-forbes-highest-paid-celebrities-in-2020
SHARE

ഫോബ്സ് പുറത്തുവിട്ട ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ മോഡലും സംരംഭകയുമായ കെയ്‌ലി ജെന്നർ ഒന്നാം സ്ഥാനത്ത്. 590 മില്യൻ ഡോളർ (ഏകദേശം 4338 കോടി രൂപ) ആണ് 2020ല്‍ കയ്‌ലി ജെന്നറിന്റെ വരുമാനം. 

തന്റെ കോസ്മറ്റിക് ബ്രാൻഡിന്റെ 51 ശതമാനം ഓഹരി അമേരിക്കിയിലെ പ്രമുഖ ബ്രാൻഡിന് കൈമാറിയതാണ് കയ്‌ലിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. മോഡലിങ്ങിനും ബിസിനസ്സിനും പുറമേ ടെലിവിഷൻ ഷോകളുടെ നിർമാണം, അഭിനയം, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസിങ് എന്നിവ കയ്‌ലിന്റെ വരുമാന മാർഗങ്ങളാണ്. 

2019 ൽ 170 മില്യൻ ഡോളർ പ്രതിഫലവുമായി രണ്ടാം സ്ഥാനത്തായിരുന്നു കയ്‌ലി ജെന്നർ. അവിടെ നിന്നാണ് ഒരു വർഷം പിന്നിടുമ്പോൾ 590 മില്യൻ ഡോളറുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കെയ്‌ലിന്റെ വരുമാനത്തിലുണ്ടായ ഈ വർധന സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിച്ചിട്ടുണ്ട്. 

അമേരിക്കൻ റാപ്പറും കയ്‌ലിന്റെ സഹോദരി കിം കർദാഷിയാന്റെ ഭർത്താവുമായ കാനി വെസ്റ്റ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 170 മില്യൻ ഡോളറാണ് വെസ്റ്റിന്റെ പ്രതിഫലം. 2019 ൽ വെസ്റ്റ് മൂന്നാം സ്ഥാനത്തായിരുന്നു. 

kayle-jenner

ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറർ, ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റെണാൾഡോ, ലയണൽ മെസ്സി എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബ്രസീലിയൻ ഫുട്ബോളർ നെയ്മർ, ഹോളിവുഡ് സൂപ്പർതാരം ഡ്വെയിൻ ജോൺസൺ എന്നിവരും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 

English Summary : Kylie Jenner is the highest paid celebrity in the world, Forbes reveals she earned approx Rs. 4338 crores in 2020 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA