ഇലകൾക്കിടയിൽ മലൈക അറോറ; നിയോൺ ഗ്രീനിൽ തിളങ്ങി താരസുന്ദരി

HIGHLIGHTS
  • കാമുകൻ അർജുൻ കപൂറിനൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലൈക
malaika-arora-flaunts-in-neon-green-outfit-image-goes-viral
SHARE

താരസുന്ദരി മലൈക അറോറയുടെ ഫാഷൻ പരീക്ഷണങ്ങള്‍ വളരെ പ്രശ്സതമാണ്. അഭിനന്ദനങ്ങളും വിവാദങ്ങളും വിമർശനങ്ങളും നേടുന്നതാണ് ഇവ. താരത്തിന്റെ പുതിയ ചിത്രവും ഇത്തരത്തിൽ ശ്രദ്ധ നേടുകയാണ്. 

നിയോൺ ഗ്രീൻ ഔട്ട്ഫിറ്റ് ആണ് മലൈക ധരിച്ചിരിക്കുന്നത്. ബോട്ട് നെക് ടോപ്പും ത്രീ ഫോർത്തും ധരിച്ച് ഇലകൾക്കിടയിലാണ് മലൈക നിൽക്കുന്നത്. മിനിമിൽ മേക്കപ് മാത്രമാണ് ചെയ്തിരിക്കുന്നത്. ‘ഉഷ്ണമേഖലയിലെ പറുദീസ’ എന്നാണ് ചിത്രത്തിന് മലൈക ചിത്രത്തിനൊപ്പം കുറിച്ചത്.

എന്തായാലും താരസുന്ദരിയുടെ ചിത്രം ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ചിലർക്ക് മലൈകയെ കാണുമ്പോൾ പച്ചക്കറികൾ ഓർമയിലെത്തുന്നു. മറ്റു ചിലരാകട്ടെ ദാബൂ രത്‌നി കലണ്ടറിനായി ഇലപിടിച്ച് കിയാര അദ്വാനി നടത്തിയ ഷൂട്ടിനെക്കുറിച്ചാണ് സൂചിപ്പിച്ചത്. 

കാമുകൻ അർജുൻ കപൂറിനൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലൈക. അവിടെ നിന്നുള്ള ചിത്രങ്ങൾ മുമ്പും താരം  പങ്കുവച്ചിരുന്നു.

English Summary : Malaika Arora shines in neon green dress

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA