വെള്ളയിൽ ചാലിച്ച നീലയഴക്; പാവക്കുട്ടിയെപ്പോൽ സുന്ദരിയായി അനിഘ ; ചിത്രങ്ങൾ

HIGHLIGHTS
  • രണ്ടു ദിവസം കൊണ്ടാണ് ലൊക്കേഷൻ തയാറാക്കിയത്
  • 900 കിലോ ഉപ്പ്, 10 കിലോ പഞ്ഞി എന്നിവയാണ് ഉപയോഗിച്ചത്
actress-anikha-surendran-latest-photoshoot
SHARE

സിനിമാ താരം അനിഘ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് ഒരുക്കിയ ഫോട്ടോഷൂട്ട് ആണിത്. മഞ്ഞിന്റെ പശ്ചാത്തലത്തിൽ നീല ഗൗൺ ധരിച്ച നിൽക്കുന്ന അനിഘയാണ് ചിത്രങ്ങളിലുള്ളത്.

Anikha04

ഫൊട്ടോഗ്രഫർ സിജു ദോസ് ആണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. മലപ്പുറം വേങ്ങരയിലുള്ള കുറ്റിപ്പുറം പരദേവത ക്ഷേത്രത്തിന്റെ സമീപ പ്രദേശമായിരുന്നു ലൊക്കേഷൻ. ഉപ്പ്, പഞ്ഞി എന്നിവ ഉപയോഗിച്ചാണ് മഞ്ഞിന്റെ പശ്ചാത്തലം ഒരുക്കിയത്. 

Anikha03

സിജുവും സുഹൃത്തുക്കളും ‌രണ്ടു ദിവസം കൊണ്ടാണ് ലൊക്കേഷൻ തയാറാക്കിയത്. ചൂടിൽ ഉപ്പ് ഉരുകാതിരിക്കാൻ രാവിലെ തന്നെ ഷൂട്ട് പൂർത്തിയാക്കുക എന്നതും വെല്ലുവിളിയായിരുന്നു. ‘‘കാലാവധി കഴിഞ്ഞ 900 കിലോ ഉപ്പ്, 10 കിലോ പഞ്ഞി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. ഉപ്പ് വിതറുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. പെർഫക്ഷൻ ഉറപ്പാക്കാൻ വളരെയധികം ശ്രമിച്ചിട്ടുണ്ട്’’– സിജു പറഞ്ഞു.

Anikha05

എലാക്ഷി ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം തയാറാക്കിയത്. പ്ലെയിൻ നെറ്റ് മെറ്റീരിയലാണ് ഗൗണിന് ഉപയോഗിച്ചത്. ‘‘അനിഘയുടെ ക്യൂട്ട്നസ് ഹൈലൈറ്റ് ചെയ്യുന്ന രീതിയിലാണ് കോസ്റ്റ്യൂം ഒരുക്കിയതും മേക്കപ് ചെയ്തതും. ലെയറുകളായുള്ള ആ കോസ്റ്റ്യൂമിൽ അനിഘയെ ഒരു പാവക്കുട്ടിയെപ്പോലെ തോന്നിക്കും. മുടിക്ക് ഫ്രീ സ്റ്റൈൽ ആണ് നൽകിയത്’’– ഡിസൈനർ ഷൈമ പറഞ്ഞു.

Anikha06

സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾ ലഭിക്കുന്നത്. യഥാർഥ മഞ്ഞു തന്നെയെന്ന് തോന്നിക്കുന്ന തരത്തിൽ ലൊക്കേഷൻ ഒരുക്കാൻ അണിയറയിൽ പ്രവർത്തിച്ചവർക്ക് സാധിച്ചെന്നാണ് കമന്റുകൾ.

English Summary : Actress Anikha surendran latest photoshoot

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA