ADVERTISEMENT

ജനുവുരി 5ന്  ബോളിവുഡിന്റെ രാജകുമാരി ദീപിക പദുകോണിന്റെ 35–ാം പിറന്നാളായിരുന്നു. അന്നേ ദിവസം പ്രിയതമയ്ക്കു വേണ്ടി ഭർത്താവ് രൺവീർ സിങ് പാർട്ടി സംഘടിപ്പിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ആലിയ ബട്ട്, രൺബീർ കപൂർ, അനന്യ പാണ്ഡെ, കരണ്‍ ജോഹർ എന്നിങ്ങനെ വളരെക്കുറച്ചു പേർക്ക് മാത്രമായിരുന്നു ക്ഷണം.

 

കറുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് രൺവീറും ദീപികയും പാർട്ടിയിൽ പങ്കെടുത്തത്. ഹൈ–നെക് ബ്ലാക് ടോപ്പും ലെതർ പാന്റ്സുമായിരുന്നു ദീപികയുടെ വേഷം. ഒരു വെള്ളി മാല മാത്രമായിരുന്നു ആക്സസറി. 

 

ഷർട്ടും കാഷ്വൽ ബ്ലാക് സ്വെറ്ററും ബ്ലൂ ജീൻസുമായിരുന്നു രൺവീറിന്റെ വേഷം. ഒരു  തൊപ്പിയും കൂടി ചേർന്നതോടെ സ്റ്റൈലിഷ് ലുക്കിൽ രൺവീർ തിളങ്ങി.  

 

കേക്ക് മുറിയ്ക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുന്ന രൺവീറിന്റെയും ദീപികയുടെയും വിഡിയോ സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്നു. 

English Summary : Deepika Padukone’s birthday bash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com