കാപ്സ്യൂൾ കയ്യിലുണ്ടെങ്കിൽ ഫാഷനിസ്റ്റുകൾക്ക് സമയനഷ്ടമില്ല, ദിവസവും 16 മിനിറ്റെങ്കിലും ലാഭിക്കാം

HIGHLIGHTS
  • കാപ്സ്യൂളിൽ എത്ര വസ്ത്രങ്ങൾ വരെയാകാം?
  • 'ഇന്നു ധരിക്കാൻ നല്ലതൊന്നുമില്ലല്ലോ' എന്ന് ആശയക്കുഴപ്പത്തിലാകുന്നവർക്കുള്ള പരിഹാരം
lifestyle-capsule-wardrobe-photograph-image-fashion
Representative Image. Photo Credit Alxcrs / Shutterstock.com
SHARE

വൈറൽ രാഷ്ട്രീയ കാപ്സ്യൂളുകളുടെ കാലത്ത് ഫാഷനിസ്റ്റുകൾക്കൊരു കാപ്സ്യൂൾ ഇതാ !. നിറഞ്ഞ അലമാര നോക്കി ‘ഇന്നു ധരിക്കാൻ നല്ലതൊന്നുമില്ലല്ലോ’’ എന്ന് ആശയക്കുഴപ്പത്തിലാകുന്നവർക്കുള്ള പരിഹാരമാണ് കാപ്സ്യൂൾ വാർഡ്റോബ്. അലമാരിക്കകത്തെ ശ്വാസം മുട്ടൽ ഒഴിവാക്കാൻ മാത്രമല്ല, മിനിമലിസം എന്ന ലൈഫ്സ്റ്റൈൽ– ഫാഷൻ നിലപാടിലേക്കുള്ള ചുവടുമാറ്റത്തിനും ഈ കാപ്സ്യൂൾ സഹായിക്കും. 

lifestyle-capsule-wardrobe-illustration

രാവിലെ ഓഫിസിലേക്ക് ഓടുന്ന പതിവു തിരക്കുദിനങ്ങളിൽ ഏതാണ്ട് 16 മിനിറ്റ് അന്നത്തെ വസ്ത്രം തിരഞ്ഞെടുക്കാൻ സ്ത്രീകൾ ചെലവഴിക്കുന്നുവെന്നാണ് കണ്ടെത്തൽ. പക്ഷേ കാപ്സ്യൂൾ കയ്യിലുണ്ടെങ്കിൽ ഇത്തരം സമയനഷ്ടമില്ല. വിവിധ രീതിയിൽ സ്റ്റൈൽ ചെയ്യാവുന്ന വസ്ത്രങ്ങളാണ് കാപ്സ്യൂളിൽ വേണ്ടത്. ടീഷർട്ട്, ഡെനിം, ജാക്കറ്റ്, ഡ്രെസ് എന്നിങ്ങനെ ഒരാൾക്കു വേണ്ട അവശ്യവസ്ത്രങ്ങളുടെ കലക്ഷനാണിത്. ഇതിൽ പക്ഷേ അത്‌ലീഷർ, പാർട്ടിവെയർ, ആക്സസറീസ് പോലുള്ളവ ഉൾപ്പെടുന്നില്ല.  കാപ്സ്യൂളിൽ എത്ര വസ്ത്രങ്ങൾ വരെയാകാം? കൃത്യമായ ഉത്തരമുണ്ട്– 37ൽ താഴെ മാത്രം.

കാപ്സ്യൂൾ വാർഡ്റോബ് ഒരുക്കുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കാം. വൈറ്റ് ഷർട്ട്, വൈറ്റ് ടിഷർട്ട്, ക്ലാസിക് ബ്ലൂ ജീൻസ്, ബ്ലാക്ക് ട്രൗസേഴ്സ്, അവശ്യ നിറങ്ങളിലുള്ള ലെഗ്ഗിങ്സ്, രണ്ടോ മൂന്നോ സ്കർട്ട്, ഷോർട്സ് എന്നിവ ഉറപ്പായും ഉൾപ്പെടുത്തുക. ഇതിനു പുറമേ മാക്സി ഡ്രെസ്, ജാക്കറ്റ്, ഷ്രഗ്സ് എന്നിവയും വേണം. വസ്ത്രങ്ങളുടെ  നിറങ്ങളിൽ ന്യൂട്രൽ, ക്ലാസിക് ഷേഡുകൾ ഉൾപ്പെടുത്താം. പുതിയൊരു വസ്ത്രം വാങ്ങാനൊരുങ്ങുമ്പോൾ 3 വ്യത്യസ്ത രീതിയിലെങ്കിലും സ്റ്റൈൽ െചയ്യാവുന്നവയാണോ എന്ന് ഉറപ്പാക്കുക. 

fashion-designer-susie-faux
Fashion Designer Susie Faux . Photo Credit . Ssusie-faux.com

1970ൽ ലണ്ടനിലെ ബുത്തീക് ഉടമയായ സൂസീ ഫോക്സ് ആണ് ക്യാപ്സൂൾ വാർഡ്റോബ് എന്ന ആശയം ആദ്യമായി പങ്കുവച്ചതെങ്കിലും പുതിയകാലത്ത് കാപ്സ്യൂളിന്റെ പ്രാധാന്യമേറുന്നു.

English Summary : Fashtag - How to easily maintain your capsule wardrobe?

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA